Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പുകാലത്ത്​...

തെരഞ്ഞെടുപ്പുകാലത്ത്​ സി.പി.എമ്മും പിണറായിയും നടത്തിയ ശ്രമങ്ങളുടെ പരിണിത ഫലമാണ്​ സമുദായങ്ങളിലെ ഭിന്നിപ്പെന്ന്​ വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

സോഷ്യൽ എഞ്ചിനീയറിങ്​ എന്ന ഒാമനപ്പേരിട്ട്​ സി.പി.എമ്മും പിണറായി വിജയനും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പും യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ പരിണിത ഫലമാണ്​ സമുദായങ്ങളിലെ ഭിന്നിപ്പെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. യു.ഡി.എഫ്​ യോഗത്തിന്​ ശേഷം കൺവീനർ എം.എം ഹസനോടൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായങ്ങൾക്കിടയിലെ അസ്വസ്​ഥത നിലനിൽക്ക​ട്ടെയെന്ന നിലയിലാണ്​ സർക്കാറിന്‍റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്​താവനയെ തുടർന്നുള്ള സാഹചര്യങ്ങൾ വിശദീകരിക്കുകയായിരുന്നു സതീശൻ.

സംഘർഷം വർധിപ്പിക്കുന്ന തരത്തിലായിരുന്നു മന്ത്രി വാസവ​ന്‍റെ പ്രസ്​താവന. ബിഷപ്പിന്‍റെ പ്രസ്​താവന സംബന്ധിച്ച്​ 14 ദിവസത്തിന്​ ശേഷമാണ്​ മുഖ്യമ​ന്ത്രി പ്രതികരിച്ചത്​. എന്തിനുവേണ്ടിയായിരുന്നു ഈ സാവകാശമെന്ന്​ അദ്ദേഹം ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ച്​ അന്വേഷിക്കുമെന്ന്​ പറയുന്നുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടാകുന്നില്ല. വി​േദ്വഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. സർവകക്ഷി യോഗം വിളിക്കില്ലെന്നാണ്​ സർക്കാറിന്‍റെ നിലപാട്​. ഇത്തരം പ്രശ്​നങ്ങളുണ്ടാകു​േമ്പാൾ വിദ്വേഷത്തിനെതിരെ ഒരുമിച്ച്​ നിൽക്കുന്നതാണ്​ കേരളത്തിലെ പൊതുരീതി. എല്ലാവരെയും വിളിച്ചുകൂട്ടി ഒരു പൊതു പ്രസ്​താവന ഇറക്കാൻ ഒരു മണിക്കൂർ മതി. ഇതിന്​ പോലും സർക്കാർ തയാറാകുന്നില്ല. സംഘ്​ പരിവാറിനെ പോലെ സാമുദായിക സംഘർ ഷം നിലനിൽക്കണമെന്ന്​ സി.പി.എമ്മും ആഗ്രഹിക്കുന്നുവെന്നാണ്​ ഇതൊക്കെ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാർദത്തിന്​ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും നടത്തുന്ന നീക്കങ്ങൾക്ക്​ യു.ഡി.എഫ്​ പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ഇതുമായി മു​ന്നോട്ട്​ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFVD Satheesan
News Summary - satheesan against cpm and pinarayi
Next Story