Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്ക തൊഴിൽ...

മുന്നാക്ക തൊഴിൽ സംവരണം: സർക്കാറി​​േൻറത്​ ധിക്കാരം - സത്താർ പന്തലൂർ

text_fields
bookmark_border
മുന്നാക്ക തൊഴിൽ സംവരണം: സർക്കാറി​​േൻറത്​ ധിക്കാരം - സത്താർ പന്തലൂർ
cancel

കോഴിക്കോട്​: മുന്നാക്കക്കാരിലെ പിന്നാക്കര്‍ക്ക് സർക്കാർ സർവീസിൽ 10 ശതമാനം സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ഫേസ്​ബുക്ക്​ കുറിപ്പുമായി എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍. പാവപെട്ടവൻ എന്നു പറഞ്ഞു, രണ്ടര ഏക്കർ ഭൂമിയും നാലു ലക്ഷം വാർഷിക വരുമാനവുമുള്ളവർക്ക്, ഓപൺ ക്വാട്ടയിൽ നിന്ന് 10 ശതമാനം സംവരണം നൽകാനൊരുങ്ങുന്നു. എല്ലാവർക്കും തുല്യമായി കിട്ടേണ്ടതി​െൻറ 10ശതമാനം നഷ്ടപ്പെടുന്നു. പക്ഷേ, ഇവിടെ ആർക്കും ഒരു കുലുക്കവുമില്ല.

സംവരണം എന്നത് സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ ഭരണ പങ്കാളിത്തത്തിലേക്ക് എത്തിക്കാൻ ഭരണഘടന ശിൽപികൾ കണ്ടെത്തിയ താൽക്കാലിക വഴിയാണ്. സാമ്പത്തിക പ്രയാസം തീർക്കുകയല്ല അതി​െൻറ അടിസ്ഥാന ലക്ഷ്യം. സാമൂഹിക വിവേചനങ്ങൾ കൊണ്ട് മുഖ്യാധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർക്ക് പൊതുധാരയിൽ എത്താനുള്ള വഴിയാണത്. അതിനെയാണ് ഒരു തരത്തിലുള്ള സമൂഹിക വിവേചനത്തിനും ഇരകളാകാത്ത മുന്നാക്ക വിഭാഗത്തിനു നീക്കി വെക്കുന്ന​തെന്നും മെറിറ്റി​െൻറ അടിസ്ഥാനത്തിൽ അർഹരായ എല്ലാ വിഭാഗത്തിനും ലഭിക്കേണ്ട 10 ശതമാനം നഷ്ടമാകുന്നു എന്നതാണ് അതി​െൻറ ഫലമെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

പിന്നാക്കക്കാർ അസംഘടിതരും സമ്മർദ്ദശക്തികളുമല്ലെന്ന ധാരണയിലാണ് സർക്കാരി​െൻറ ഈ ധിക്കാരമെന്നും കേരളത്തിലെ ഇടതുപക്ഷത്തി​െൻറ വേട്ടു ബാങ്ക് പിന്നാക്ക ജനവിഭാഗങ്ങളായിട്ടും, അവരെ അവഗണിച്ചു മുന്നാക്കക്കാരുടെ പിന്നാലെ പായാനുളള സർക്കാർ ശ്രമം ഇടതു പ്രത്യയശാസ്ത്ര പരാജയം കൂടിയാണെന്നും അദ്ദേഹം കുറിച്ചു. പ്രതിഷേധവുമായി തെരുവിൽ ഇറങ്ങേണ്ട പ്രതിപക്ഷത്തി​െൻറ ശ്രദ്ധ മറ്റു പലതിലുമാണ്. തങ്ങളെ 'താക്കോൽ സ്ഥാന'ങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്ന മുന്നാക്ക തമ്പുരാക്കന്മാരെ പിണക്കിയാൽ അധികാരത്തിലെത്താനാവില്ലെന്ന ആശങ്കയാണവർക്ക്.

തങ്ങളുടെ അവകാശങ്ങൾ മുന്നാക്ക മേലാളന്മാർ തട്ടിയെടുത്താലും, മറ്റൊരു പിന്നാക്കക്കാരന് കിട്ടരുതെന്ന വാശിയിലാണ് പിന്നാക്കക്കാരുടെ മിശിഹമാർ. കൊല്ലത്തെ ഓപ്പൺ സർവകലാശാലയുടെ വി.സി ആയി ഒരു ന്യൂനപക്ഷ പിന്നാക്കവിഭാഗത്തിൽ പെട്ടയാൾ വന്നപ്പോൾ, അതിനെതിരെ പച്ചയ്ക്ക് വർഗീയത വിളമ്പി രംഗം കലുഷമാക്കുന്ന വെള്ളാപളളിമാർ അതി​െൻറ ഒടുക്കത്തെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

ആർക്കും ഒന്നും പറയാനില്ല..!

സർക്കാർ സർവീസിൽ മുന്നാക്ക സംവരണത്തിനു സംസ്ഥാന മന്ത്രിസഭയുടെ അവസാന വിജ്ഞാപനവും വരാൻ പോവുന്നു. പാവപെട്ടവൻ എന്നു പറഞ്ഞു, രണ്ടര ഏക്കർ ഭൂമിയും നാലു ലക്ഷം വാർഷിക വരുമാനവുമുള്ളവർക്ക്, ഓപൺ ക്വാട്ടയിൽ നിന്ന് 10 ശതമാനം സംവരണം നൽകാനൊരുങ്ങുന്നു. എല്ലാവർക്കും തുല്യമായി കിട്ടേണ്ടതി​െൻറ 10ശതമാനം നഷ്ടപ്പെടുന്നു. പക്ഷേ, ഇവിടെ ആർക്കും ഒരു കുലുക്കവുമില്ല.

സംവരണം എന്നത് സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ ഭരണ പങ്കാളിത്തത്തിലേക്ക് എത്തിക്കാൻ ഭരണഘടന ശിൽപികൾ കണ്ടെത്തിയ താൽക്കാലിക വഴിയാണ്. സാമ്പത്തിക പ്രയാസം തീർക്കുകയല്ല അതി​െൻറ അടിസ്ഥാന ലക്ഷ്യം. സാമൂഹിക വിവേചനങ്ങൾ കൊണ്ട് മുഖ്യാധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർക്ക് പൊതുധാരയിൽ എത്താനുള്ള വഴിയാണത്. അതിനെയാണ് ഒരു തരത്തിലുള്ള സമൂഹിക വിവേചനത്തിനും ഇരകളാകാത്ത മുന്നാക്ക വിഭാഗത്തിനു നീക്കി വെക്കുന്നത്.

മെറിറ്റി​െൻറ അടിസ്ഥാനത്തിൽ അർഹരായ എല്ലാ വിഭാഗത്തിനും ലഭിക്കേണ്ട 10 ശതമാനം നഷ്ടമാകുന്നു എന്നതാണ് അതി​െൻറ ഫലം. നിലവിൽ സർക്കാർ സർവീസുകളിലെല്ലാം, ജനസംഖ്യയിൽ പിന്നാക്കമായിട്ടും മുന്നാക്കക്കാരുടെ ആധിപത്യമാണ്. അവർക്ക് ഇനി 10 ശതമാനം സംവരണം കൂടി നൽകുന്നതോടെ, എല്ലാ മുന്നാക്കകാർക്കും സർക്കാർ ജോലി ഉറപ്പ് വരുത്തുകയാണ് ഗവൺമെൻറ്​. അഥവാ മുന്നാക്കക്കാരുടെ ആധിപത്യം ഒരിക്കലും ഇവിടെ അവസാനിക്കില്ലെന്ന സന്ദേശം നൽകുകയാണവർ.

പിന്നാക്ക ജനവിഭാഗങ്ങൾ അസംഘടിതരും സമ്മർദ്ദശക്തികളുമല്ലെന്ന ധാരണയിലാണ് സർക്കാർ ഈ ധിക്കാരം മുഴുവൻ കാട്ടിക്കൂട്ടുന്നത്. തങ്ങളുടെ അവകാശങ്ങൾ മുന്നാക്ക മേലാളന്മാർ തട്ടിയെടുത്താലും, മറ്റൊരു പിന്നാക്കക്കാരന് കിട്ടരുതെന്ന വാശിയിലാണ് പിന്നാക്കക്കാരുടെ മിശിഹമാർ. കൊല്ലത്തെ ഓപ്പൺ സർവകലാശാലയുടെ വി.സി ആയി ഒരു ന്യൂനപക്ഷ പിന്നാക്കവിഭാഗത്തിൽ പെട്ടയാൾ വന്നപ്പോൾ, അതിനെതിരെ പച്ചയ്ക്ക് വർഗീയത വിളമ്പി രംഗം കലുഷമാക്കുന്ന വെള്ളാപളളിമാർ അതി​െൻറ ഒടുക്കത്തെ ഉദാഹരണമാണ്. ആ സ്ഥാനത്ത് ഒരു മുന്നാക്കക്കാരൻ വന്നാൽ ഇവർക്കൊന്നും ഒരു ജാതി പ്രശ്നവും ഇല്ലതാനും. വലിയ യുക്തി ഉപയോഗിച്ചു 'സംവരണം തന്നെ മഹാ പാപമാണെന്നു' പറയുന്നവരും മുന്നാക്ക സംവരണ കാര്യത്തിൽ മൗനമാണ്.

പ്രതിഷേധവുമായി തെരുവിൽ ഇറങ്ങേണ്ട പ്രതിപക്ഷത്തി​െൻറ ശ്രദ്ധ മറ്റു പലതിലുമാണ്. തങ്ങളെ 'താക്കോൽ സ്ഥാന'ങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്ന മുന്നാക്ക തമ്പുരാക്കന്മാരെ പിണക്കിയാൽ അധികാരത്തിലെത്താനാവില്ലെന്ന ആശങ്കയാണവർക്ക്. ഭരണത്തിലിരിക്കുന്നവരുടെ കാര്യമാണ് മഹാ കഷ്ടം. പീഢിത പിന്നാക്ക ജന വിഭാഗങ്ങളുടെ പക്ഷത്ത് നിൽക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷം, ഇവിടത്തെ ജാതീയതയെയും സാമൂഹിക വിവേചനത്തെയും മാന്യമായി അഭിസംബോധ ചെയ്യാൻ ഇന്നോളം അവർക്ക് സാധിച്ചിട്ടില്ല എന്നതു തന്നെ കാരണം.

എല്ലാത്തിനെയും സാമ്പത്തിക മാനദണ്ഡങ്ങൾ വെച്ചു അളക്കുന്ന അബദ്ധമാണ് അവരുടേത്. ഇവിടെയും അവർത്തിക്കുന്നത് അതു തന്നെ. കേരളത്തിലെ ഇടതുപക്ഷത്തി​െൻറ വേട്ടു ബാങ്ക് പിന്നാക്ക ജനവിഭാഗങ്ങളായിട്ടും, അവരെ അവഗണിച്ചു മുന്നാക്കക്കാരുടെ പിന്നാലെ പായാനുളള സർക്കാർ ശ്രമം
ഇടതു പ്രത്യയശാസ്ത്ര പരാജയം കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forward reservationsathar panthaloor
Next Story