Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഡോക്ടർമാരും നഴ്സുമാരും ന്യൂ ഇയർ ആഘോഷിച്ചു’; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചെന്ന് പരാതി

text_fields
bookmark_border
SAT Hospital trivandrum
cancel

തിരുവനന്തപുരം: ഡോക്ടർമാരും നഴ്സുമാരും ന്യൂ ഇയർ ആഘോഷിക്കുന്നതിനിടെ ആവശ്യമായ ചികിത്സ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ കുഞ്ഞ് മരിച്ചതായി പരാതി. ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ പോത്തൻകോട് സ്വദേശിനി സുകന്യയും കുടുംബവുമാണ് പരാതി നൽകിയത്.

പ്രസവവേദന സഹിക്കാൻ കഴിയാത്തത് കൊണ്ട് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ സുകന്യ ആവശ്യപ്പെട്ടു. എന്നാൽ, ഡോക്ടർമാർ ചെവിക്കൊണ്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.

രാത്രി 12 മണിക്ക് കേക്ക് മുറിച്ച് ന്യൂ ഇയർ ആഘോഷിക്കാൻ ഡോക്ടർമാരും നഴ്സുമാരും പോയെന്ന് സുകന്യയുടെ കുടുംബവും പറയുന്നു. മെഡിക്കൽ കോളജ് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SAT Hospital's Doctors and nurses celebrated New Year; Complaint that the baby died without treatment
Next Story