സ്വാശ്രയ കോളജുകൾക്കായി ഒാംബുഡ്സ്മാനെ നിയമിക്കണം –പരിഷത്ത്
text_fieldsകണ്ണൂര്‍: സ്വാശ്രയ കോളജുകളിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് 54ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് സ്വാശ്രയ കോളജുകളെ സാമൂഹിക നിയന്ത്രണത്തിലാക്കണം. അച്ചടക്കത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ കാഴ്ചപ്പാടും ധാരണകളുമാണ് കോളജുകളില്‍ ഇടിമുറികളും മറ്റും രൂപപ്പെടുത്തിയത്. പഠനമാധ്യമം മാതൃഭാഷയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി പി. മുരളീധൻ ചർച്ചകൾക്ക് മറുപടിപറഞ്ഞു. യുറീക്കയുടെ പഴയ ലക്കങ്ങള്‍ ഉള്‍പ്പെടുത്തിയ യുറീക്ക െവബ്സൈറ്റിെൻറ പ്രകാശനം വിക്കീപീഡിയ പ്രവര്ത്തകന് കെ.എ. അഭിജിത്ത് നിര്‍വഹിച്ചു. ശ്രീനിവാസ് കര്‍ത്ത, ലില്ലി കര്‍ത്ത എന്നിവർ തയാറാക്കിയ ഒരേതാളം പരിസ്ഥിതി ചലച്ചിത്രത്തിെൻറ സീഡി പ്രകാശനം ഡോ. എം.പി. പരമേശ്വരനും ശാസ്ത്രകേരളം പരിസ്ഥിതി പതിപ്പിെൻറ പ്രകാശനം ഹരിത കേരള മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അജയകുമാർ വര്‍മയും നിർവഹിച്ചു.
ശാസ്ത്രകേരളത്തിെൻറ പതിപ്പ് ആശാപൂര്‍ണ ഏറ്റുവാങ്ങി. ടൗൺ സ്ക്വയറില്‍നിന്ന് ആരംഭിച്ച ശാസ്ത്രജാഥയില് നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. സെൻറ് മൈക്കിള്‍സ് സ്കൂളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പി.ടി. ഭാസ്കര പണിക്കറെ അനുസ്മരിച്ച് ‘യുക്തിചിന്തയും വൈകാരികതയും പൊതുസമൂഹത്തില്‍’ എന്ന വിഷയത്തില്‍ ഡോ. കെ.എന്‍. ഗണേഷ് പ്രഭാഷണം നടത്തി.
ടി. ഗംഗാധരൻ പ്രസിഡൻറ്, ടി.കെ. മീരാഭായി ജനറൽ സെക്രട്ടറി
കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറായി കണ്ണൂരിലെ ടി. ഗംഗാധരനെയും ജനറല്‍ സെക്രട്ടറിയായി തൃശൂരിലെ ടി.കെ. മീരാഭായിയെയും തെരഞ്ഞെടുത്തു. മൊറാഴ സൗത്ത് എ.യു.പി സ്കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഗംഗാധരന് അഖിലേന്ത്യാ ജനകീയപ്രസ്ഥാനത്തിെൻറ ജനറല്‍ സെക്രട്ടറിയും പരിഷത്ത് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസറായി വിരമിച്ചതാണ് ടി.കെ. മീരാഭായി. മലപ്പുറത്തെ പി. രമേഷ്കുമാറാണ് ട്രഷറർ. ബി. രമേഷ് (തിരുവനന്തപുരം), പി.എസ്. ജൂന (തൃശൂര്‍) എന്നിവരാണ് വൈസ് പ്രസിഡൻറുമാര്‍. കെ. രാധൻ (കോഴിക്കോട്), കെ. മനോഹരൻ (പാലക്കാട്), ജി. സ്റ്റാലിൻ (പത്തനംതിട്ട) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സി.എം. മുരളീധരൻ (യുറീക്ക), ഒ.എം. ശങ്കരൻ (ശാസ്ത്രകേരളം), ഡോ. എൻ. ഷാജി (ശാസ്ത്രഗതി), പ്രഫ. കെ. പാപ്പൂട്ടി (ലൂക്ക) എന്നിവരെ മാഗസിൻ എഡിറ്റർമാരായും കെ. വിജയൻ (യുറീക്ക), എം. ദിവാകരന് (ശാസ്ത്രകേരളം), പി.എ. തങ്കച്ചൻ (ശാസ്ത്രഗതി), എം.ടി. മുരളി (ലൂക്ക) എന്നിവരെ മാസിക മാനേജിങ് എഡിറ്റര്‍മാരായും തെരഞ്ഞെടുത്തു.
സമതി ചെയര്മാൻ, കൺവീനർ: ആരോഗ്യം--ഡോ. എ.കെ. ജയശ്രീ, ഡോ. എസ്. മിഥുൻ, പരിസരം-ഡോ. എസ്. ശ്രീകുമാർ, ടി.പി. ശ്രീശങ്കര്‍, ജൻഡർ--ആര്. പാര്‍വതീദേവി, പി. ഗോപകുമാര്‍, വിദ്യാഭ്യാസം-ഡോ. കെ.എൻ. ഗണേഷ്, വി. വിനോദ് പ്രസിദ്ധീകരണസമിതി-ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പി. മുരളീധരന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
