Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശശികലക്ക് വീണ്ടും കുരുക്ക്; ഹാജരാവാൻ ഇ.ഡി നോട്ടീസ്
text_fieldsbookmark_border
ചെന്നൈ: ജയിൽ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി ശശികലക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് നിർദേശം. കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസ് അയച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി ഇന്നലെയാണ് ശശികല ജയിൽ മോചിതയായത്. ബംഗളുരു ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് ഇപ്പോൾ ശശികല. ചികിത്സ പൂർത്തിയാക്കിയാൽ ശശികലക്ക് ചെന്നൈയിലേക്ക് മടങ്ങാം.
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വൻ സ്വീകരണം നൽകാനാണ് ദിനകരപക്ഷം തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

