ജനകീയപ്രക്ഷോഭത്തിനുമുന്നിൽ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവരും -ശശി തരൂർ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വപട്ടികക്കെതിരെയും തലസ്ഥാനത്തെ രാജവീഥിയെ പ്രതിഷേധത്തിെൻറ അലകടലാക്കിമാറ്റി മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ച്. സംഘ്പരിവാർ ഭരണകൂടത്തിന് മുന്നിൽ അസ്തിത്വം പണയംവെക്കാൻ മുസ്ലിംസമൂഹം തയാറല്ലെന്നതിെൻറ പ്രഖ്യാപനം കൂടിയായി ആയിരങ്ങൾ അണിനിരന്ന മാർച്ച്. ഭരണഘടന സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന മുന്നറിയിപ്പോടെ ദേശീയപതാകയുമേന്തി കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ളവർ നരേന്ദ്ര മോദി സർക്കാറിനെതിരെ അണമുറിയാത്ത പ്രവാഹമായി.
തിരുവനന്തപുരം പ്രസ്ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച് മ്യൂസിയം വഴി രാജവീഥിയായ വെള്ളയമ്പലേത്തക്ക് പ്രവേശിച്ച മാർച്ചിനെ രാജ്ഭവൻകവാടത്തിൽനിന്ന് 200 മീറ്ററോളം അകലെ പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. നിയമഭേദഗതിക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധത്തിന് മുന്നിൽ കേന്ദ്രസർക്കാറിന് മുട്ടുമടക്കേണ്ടിവരും. ജനുവരി അവസാനത്തിൽ ചേരുന്ന പാർലമെൻറ് സെഷന് മുമ്പ് ഇൗ ജനകീയ പോരാട്ടങ്ങൾ വിജയത്തിലെത്തും. പ്രതിഷേധം വിജയത്തിലേക്ക് നീങ്ങുന്നതിെൻറ അടയാളങ്ങൾ കണ്ടുതുടങ്ങി. രാജ്യം ഭരിക്കുന്ന ഇടുങ്ങിയ മനസ്സുകളും അവരുടെ വർഗീയതയുമാണ് ഇന്ത്യയുടെ ഭീഷണി.
പ്രതിഷേധം ശക്തമായപ്പോൾ പൗരത്വപട്ടിക രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്ക് തടവുകേന്ദ്രങ്ങൾ പണിതിട്ടില്ലെന്ന് പറയുന്നു. അസമിൽ ആറ് കേന്ദ്രങ്ങൾ തുറെന്നന്നും ഒേട്ടറെപ്പേരെ ഇവിടേക്ക് മാറ്റിയെന്നും ചിലർ ഇവിടെവെച്ച് മരിെച്ചന്നും വാർത്തകൾ പുറത്തുവന്നുകഴിഞ്ഞു. മഹാരാഷ്ട്രയിൽ മുൻ ബി.െജ.പി സർക്കാർ പണിതീർത്ത തടവുകേന്ദ്രം കഴിഞ്ഞദിവസമാണ് പുതിയ മുഖ്യമന്ത്രി റദ്ദാക്കിയതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, തടിക്കാട് സഇൗദ് ഫൈസി, ബീമാപള്ളി റഷീദ്, സജീദ് ഖാലിദ്, അൽ അമീൻ മൗലവി ബീമാപള്ളി, ഇ. സുൽഫി, പാനിപ്ര ഇബ്രാഹിം മൗലവി, അർഷദ് നദ്വി, റോയ് അറയ്ക്കൽ, സാബു കൊട്ടാരക്കര, എ.എൽ.എം. കാസിം, ഷൗക്കത്തലി സ്വലാഹി, കമൽ സി. നജ്മൽ, അബ്ദുൽ മജീദ് നദ്വി, എ.എം.കെ. നൗഫൽ, ഡോ. നിസാറുദ്ദീൻ, ഡൽഹി ജാമിഅ മില്ലിയ വിദ്യാർഥി ഫഹീം അഹ്സൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ പാച്ചല്ലൂർ അബ്ദുസ്സലിം മൗലവി സ്വാഗതവും സലിം കരമന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
