തരൂരിെൻറ പുസ്തകത്തിെൻറ പേരുമായി പോസ്റ്റർ പതിച്ചത് ആരെന്ന് അന്വേഷണം
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിെൻറ പുസ്തകത്തിെൻറ പേരുപയോഗിച്ച പോസ്റ്റർ പതിച്ച സംഭവത്തിൽ കേസെടുത്തു. ‘വൈ െഎ ആം എ ഹിന്ദു’ എന്ന ശശി തരൂരിെൻറ പുസ്ത കത്തിെൻറ പേര് ഉൾപ്പെടുത്തിയാണ് മണ്ഡലത്തിെൻറ പല ഭാഗങ്ങളിലും പോസ്റ്റർ പതിച്ചത്. ഇതോടെ, ശശി തരൂർ മതംപറഞ്ഞ് വോട്ട് പിടിക്കുെന്നന്നാരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
പോസ്റ്ററിൽ ഡി.സി.സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു പോസ്റ്റർ തങ്ങൾ പതിച്ചിട്ടില്ലെന്നായി കോൺഗ്രസ്. ഇതോടെ പോസ്റ്റർ പതിച്ചത് ആരെന്നായി പൊലീസ് അന്വേഷണം. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷനാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.
