ആർ.ആർ. ശരത്തിന് സർവോത്തം ജീവൻരക്ഷാ പുരസ്കാരം
text_fieldsആർ.ആർ. ശരത്ത്, അദ്നാൻ മുഹ്യിദ്ദീൻ എന്ന അനുമോൻ
ന്യൂഡൽഹി: റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ആർ.ആർ. ശരത്തിനു മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പുരസ്കാരം ലഭിച്ചു.
ആറു പേരാണ് സർവോത്തം ജീവൻരക്ഷാ പുരസ്കാരത്തിന് അർഹരായത്. നാലു മലയാളികൾ അടക്കം 16 പേർക്ക് ഉത്തം ജീവൻരക്ഷാ പുരസ്കാരം ലഭിച്ചു. മാസ്റ്റർ അൽഫാസ് ബാവു, കൃഷ്ണൻ കണ്ടത്തിൽ, തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നു വയസ്സുകാരൻ മുഹമ്മദിന്റെ ജീവൻ രക്ഷിച്ച കോഴിക്കോട് വളയം സ്വദേശി വി. മയൂഖ, കോഴിക്കോട് പൂനൂർ പുഴയിൽ എരഞ്ഞോണ കടവിൽ മുങ്ങിതാഴ്ന്ന യുവാവിനെ രക്ഷിച്ച വാവാട് എരഞ്ഞോണ ആലപ്പുറായിൽ അദ്നാൻ മുഹ്യിദ്ദീൻ എന്ന അനുമോൻ (14) എന്നിവരാണ് ഉത്തം ജീവൻരക്ഷാ മെഡലിന് അർഹരായത്. സി.ഐ.എസ്.എഫുകാരായ കെ. അഭിലാഷ്, എസ്. അജീഷ്, ജോഷി ജോസഫ്, സി. ഷിനോജ്, പി. മുരളീധരൻ ഉൾപ്പെടെ 29 പേർക്ക് ജീവൻരക്ഷാ പുരസ്കാരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

