ഷഹലയുടെ ഓർമയിൽ കുട്ടികൾ; സർവജന സ്കൂൾ തുറന്നു
text_fieldsസുൽത്താൻ ബത്തേരി: ഒരാഴ്ച മുമ്പുവരെ കൂട്ടുകാരികളോടൊപ്പം സ്കൂൾമുറ്റത്ത് ആടിയും പാട ിയും കളിച്ചുരസിച്ച ആ മാലാഖ ഇന്നില്ല. നിറചിരിയുമായി എല്ലാവരോടും സംസാരിച്ചിരുന്ന ഷ ഹല ഷെറിൻ എന്ന കുഞ്ഞനുജത്തിയുടെ ഒളിമങ്ങാത്ത ഓർമകളുമായി സർവജന വൊേക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസങ്ങൾക്കുശേഷം അധ്യയനം പുനരാരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്ക ൻഡറി, വൊേക്കഷനൽ സെക്കൻഡറി ക്ലാസുകളുമാണ് ആരംഭിച്ചത്. യു.പി വിഭാഗം ക്ലാസുകൾ ഡിസംബർ രണ്ടിനേ ആരംഭിക്കുകയുള്ളൂ. ഷഹലയുടെ ഓർമകൾ തങ്ങിനിൽക്കുന്ന മുറ്റത്ത് അസംബ്ലികൂടി കുട്ടികളും അധ്യാപകരും ആദരാഞ്ജലികൾ അർപ്പിച്ചു.
ജില്ല കലക്ടർ അദീല അബ്ദുല്ലയും അസംബ്ലിയിൽ പങ്കെടുത്തു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും രാവിലെ തന്നെ സ്കൂളിലെത്തിയിരുന്നു. വിദ്യാർഥികൾ കൂട്ടുകാരോടൊത്ത് സംസാരിക്കുമ്പോഴും അവരുടെ മുഖത്ത് ദുഃഖം നിഴലിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കൗൺസലിങ് നൽകി. സഹപാഠികൾ വരച്ച ഷഹലയുടെ ചിത്രങ്ങൾ എല്ലാത്തിനും മൂകസാക്ഷികളായി സ്കൂൾ ഭിത്തികളിൽ നിറഞ്ഞുനിന്നു.
യു.പി വിഭാഗം കെട്ടിടം പൊളിച്ചുമാറ്റി പകരം കെട്ടിടം നിർമിക്കാനുള്ള മാസ്റ്റർ പ്ലാൻ നഗരസഭ സർക്കാറിലേക്ക് നൽകിയിട്ടുണ്ട്. സ്കൂളിെൻറ പ്രവർത്തനം സുഗമമായി നടക്കാനാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണ്. അധ്യാപകരിൽ വിദ്യാർഥികൾക്ക് പൂർണ വിശ്വാസമുണ്ടെന്നും കലക്ടർ വ്യക്തമാക്കി. രക്ഷിതാക്കളുമായും കലക്ടർ ആശയവിനിമയം നടത്തി. അന്വേഷണത്തിെൻറ ഭാഗമായി മാനന്തവാടി എ.എസ്.പി വൈഭവ് സക്സേന സ്കൂളിലെത്തി വീണ്ടും കുട്ടികളുടെ മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
