Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിതയെ കൊല്ലാൻ...

സരിതയെ കൊല്ലാൻ ശ്രമിച്ചോ? ക്രൈംബ്രാഞ്ച്​ ശാസ്ത്രീയ പരിശോധനക്ക്

text_fields
bookmark_border
sarithas complaint on attempt to murder; Crime branch to conduct scientific examination
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണ​ത്തി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ന​ൽ​കി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന സോ​ള​ർ കേ​സ്​ പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ലെ ആ​​രോ​പ​ണ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്. ഭ​ക്ഷ​ണ​ത്തി​ലൂ​ടെ രാ​സ​വ​സ്തു​ക്ക​ൾ എ​ത്തി​യോ​യെ​ന്ന്​ ക​ണ്ടെ​ത്താ​നാ​ണ്​ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന. പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഡ്രൈ​വ​റു​ടെ പ്ര​തി​ക​ര​ണം ഇ​തി​ൽ സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നീ​ക്കം.

കെ​മി​ക്ക​ൽ അ​നാ​ലി​സി​സ്​ ലാ​ബോ​റ​ട്ട​റി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​ഫ​ലം കി​ട്ടി​യാ​ൽ അ​തി​ലെ ഫ​ലം സ്ഥി​രീ​ക​രി​ക്കാ​ൻ രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കാ​ര്യ​വും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സാ​മ്പ്​​ൾ ശേ​ഖ​ര​ണ​ത്തി​നാ​യി സ​രി​ത​ക്ക്​ നോ​ട്ടീ​സ് ന​ൽ​കും.

മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യു​ള്ള മൊ​ഴി സ​രി​ത ന​ൽ​കി​യ​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി എ​ട്ട്​ മാ​സ​ത്തി​നു​ശേ​ഷം ക്രൈം​ബ്രാ​ഞ്ച്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. മു​ൻ ഡ്രൈ​വ​ർ വി​നു​കു​മാ​ർ ഭ​ക്ഷ​ണ​ത്തി​ൽ പ​ല​ത​വ​ണ​യാ​യി രാ​സ​വ​സ്തു ചേ​ർ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

രാ​സ​വ​സ്തു ക​ഴി​ച്ച​തി​നെ​തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി, ഇ​ട​തു​ക​ണ്ണി​ന്റെ​യും ഇ​ട​തു​കാ​ലി​ന്റെ​യും സ്വാ​ധീ​നം കു​റ​ഞ്ഞ​താ​യി അ​വ​ർ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​ക്ക്​ മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​വു​ന്ന​ത​ര​ത്തി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saritha s naircrime branchScientific examination
News Summary - saritha's complaint on attempt to murder; Crime branch to conduct scientific examination
Next Story