തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ സരിത നായരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്. ഇതിന് ശേഷമാവും ഉമ്മൻചാണ്ടിയുടെയും കെ.സി വേണുഗോപാലിെൻറയും മൊഴിയെടുക്കുക. 2012ൽ മുഖ്യമന്ത്രിയായിരിക്കെ ഗസ്റ്റ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. കേന്ദ്രമന്ത്രിയായിരിക്കെ ഗസ്റ്റ്ഹൗസിൽ കെ.സി വേണുഗോപാലും പീഡിപ്പിച്ചുവെന്നും സരിത പരാതിയിൽ പറയുന്നു.
കേസ് അേന്വഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. എസ്.പി അബ്ദുൾ കരീമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
സോളാർേകസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർക്കെതിരെ പീഡന, ബലാത്സംഗ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സരിതാ നായർ ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനിൽകാന്തിന് സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.