കൊച്ചി: സരിത എസ്. നായർ എറണാകുളം ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നു. എം.പിയായി പാർലമെൻറിൽ പോയി ഇരിക്കാ നല്ല, പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ ഏത് ക്രിമിനലിനും രാജ്യം ഭരിക്കാമെന്ന അവസ്ഥക്കെതിരായ സന്ദേശം നൽകുകയ ാണ് ലക്ഷ്യമെന്നും വ്യാഴാഴ്ച നാമനിർദേശപത്രിക വാങ്ങാൻ എറണാകുളം കലക്ടറേറ്റിലെത്തിയ സരിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡനെതിരെയാകും തെൻറ മത്സരമെന്ന് സരിത അറിയിച്ചു. കോൺഗ്രസിലെ പത്തിലധികം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നിരവധി തവണ കത്തയച്ചെങ്കിലും ഒരു മറുപടിപോലും തന്നില്ല. പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന നേതാവ് ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല.
എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയക്കാർ തന്നെ തട്ടിപ്പുകാരിയെന്ന് ആക്ഷേപിക്കുകയാണ്. തെൻറ പരാതിയിൽ പൊലീസ് കേസെടുത്തവർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. ഇതൊക്കെ ചോദ്യംചെയ്യാനാണ് താൻ മത്സരിക്കുന്നത്. ഒരു പാർട്ടിയുടെയും പിന്തുണയോടെയല്ല മത്സരമെന്നും അവർ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 1:13 PM GMT Updated On
date_range 2019-03-28T22:37:57+05:30ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത
text_fieldsNext Story