Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സി.പി.എമ്മിന്​ തന്നെ...

'സി.പി.എമ്മിന്​ തന്നെ പേടി'; പിരിവ്​ പാർട്ടി ഫണ്ടി​െനന്നും സരിത

text_fields
bookmark_border
സി.പി.എമ്മിന്​ തന്നെ പേടി; പിരിവ്​ പാർട്ടി ഫണ്ടി​െനന്നും സരിത
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന്​ ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന്​ കരുതുന്ന പുതിയ ശബ്​ദരേഖ പുറത്ത്​. സി.പി.എമ്മിന്​ തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടി​നാണെന്നും സരിത ശബ്​ദരേഖയിൽ അവകാശവാദമുന്നയിക്കുന്നുണ്ട്​.

​'' ഒരുവീട്ടിൽ ഒരാൾക്ക്​ ജോലികൊടുത്താൽ വീട്ടുകാർ മൊത്തം കൂടെനിൽക്കുമെന്ന്​ സി.പി.എം കരുതുന്നുണ്ട്​. അതുവഴി അവർക്ക്​ പാർട്ടിഫണ്ട്​ സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവർക്ക്​ ചെറുതായി പേടിയുണ്ട്​്​. അത്​ ഞാൻ യൂസ്​ ചെയ്യുകയാണ്​'' -സരിത ശബ്​ദരേഖയിൽ പറയുന്നു.

ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ നാ​ലു​പേ​ര്‍ക്ക് ജോ​ലി ന​ല്‍കി​യെ​ന്ന് ഇന്നലെ പുറത്തുവന്ന ശബ്​ദരേഖയിൽ സരിത പറഞ്ഞിരുന്നു. പ​രാ​തി​ക്കാ​ര​നായ അരുണുമായുള്ള സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും ശ​ബ്​​ദ​രേ​ഖ​യിൽ പറഞ്ഞിരുന്നു.

നാ​ലു​മാ​സം മു​മ്പാ​ണ്​ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ തൊ​ഴി​ല്‍ത്ത​ട്ടി​പ്പ് കേ​സി​ല്‍ സ​രി​ത​ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍ക​ര പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​ര്‍ മൊ​ഴി​യും ഈ ​ശ​ബ്​​ദ​രേ​ഖ​യും പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ചാ​ന​ലി​ലു​ൾ​പ്പെ​ടെ സ​രി​ത പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടും അ​വ​രെ​യും കൂ​ട്ടാ​ളി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​നോ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലു​മോ പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saritha s nair
Next Story