Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷം തന്ന്​ കൊല്ലാൻ ശ്രമം നടന്നുവെന്ന്​ സരിത എസ്​. നായർ

text_fields
bookmark_border
Saritha s nair
cancel

കൊട്ടാരക്കര: തനിക്ക് വിഷം തന്നു കൊല്ലാൻ ശ്രമം നടന്നതായി സോളാർ തട്ടിപ്പ്​ കേസ്​ പ്രതി സരിത എസ്. നായർ. കൊട്ടാരക്കര കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ആരാണ് ഇതിനു പിന്നിലെന്നറിയാമെങ്കിലും ഇപ്പോൾ പുറത്തു പറയാൻ സമയമായിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ട്. അത് ഞരമ്പുകളെയും മറ്റു ചില അവയവങ്ങളെയും ബാധിച്ചു. ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്. തനിക്കെതിരായുള്ള കേസുകൾ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും സരിത പറഞ്ഞു.

2015ൽ കൊട്ടാരക്കര കരിക്കത്തിൽവെച്ച് സരിത എസ് നായരുടെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടർന്നതുമായി ബന്ധപ്പെട്ട കേസാണ് കൊട്ടാരക്കര കോടതിയി​ൽ പരിഗണിച്ചിരുന്നത്​. ഇരുകൂട്ടർക്കും സത്യാവസ്ഥ ബോധ്യമായതോടെ കേസ് ഒത്തുതുതീർന്നതായും അവർ വ്യക്തമാക്കി. സരിത എസ്. നായരുമായി ബന്ധപ്പെട്ട മറ്റൊരു കേസുകൂടി ഇനി കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saritha s Nair alleges attempt to poison her
Next Story