അമേത്തി (യു.പി): സോളാർ വിവാദ നായിക സരിത എസ്. നായർ അമേത്തിയിൽ സ്ഥാനാർഥി. ചിഹ്നം പച്ചമുളക്. പ്രചാരണ സമാപന ദിനത്തിൽ പോലും പക്ഷേ, സ്ഥാനാർഥിയുടെ സാന്നിധ്യം അമേത്തിയിലെ വോട്ടർമാരുടെ ശ്രദ്ധയിൽ വന്നില്ല.
വയനാട്ടിലും എറണാകുളത്തും മത്സരിക്കാൻ സരിത നൽകിയ പത്രിക തള്ളിപ്പോയിരുന്നു. എന്നാൽ, അമേത്തിയിൽ പത്രിക അംഗീകരിച്ചു. കേരളത്തിലെ കോടതി നടപടികൾ ചൂണ്ടിക്കാട്ടി പത്രികയെ എതിർക്കാൻ ആരുമുണ്ടായില്ല എന്നതുതന്നെ കാരണം.
പത്രിക നൽകാൻ സരിത അമേത്തിയിലെ വോട്ടറായിരിക്കണമെന്നില്ല. എന്നാൽ, അമേത്തിയിൽ വോട്ടുള്ള 10 പേരെങ്കിലും നാമനിർദേശം ചെയ്യണം. അതു നടന്നതുകൊണ്ടുകൂടിയാണ് പത്രിക സ്വീകരിക്കപ്പെട്ടത്. തിരുവനന്തപുരം മലയിൻകീഴ് വിളിക്കാവൂർക്കലെ വീട്ടുപേരാണ് പത്രികയിൽ മേൽവിലാസമായി നൽകിയിട്ടുള്ളത്.
വയനാട്ടിൽ രാഹുൽ മത്സരിച്ചത് അമേത്തിയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്. രണ്ടിടത്തും ജയിച്ചാൽ ഏതു നിലനിർത്തുമെന്നാണ് സംശയം. കർമഭൂമി അമേത്തിയായിരിക്കുമെന്ന രാഹുലിെൻറ വാഗ്ദാനം എടുത്തുകാട്ടുകയാണ് പാർട്ടി പ്രവർത്തകർ.