Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിത പ്രതിയായ...

സരിത പ്രതിയായ തൊഴിൽതട്ടിപ്പ് കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
Saritha Nair
cancel

തിരുവനന്തപുരം: സരിത നായർക്കെതിരായ തൊഴിൽതട്ടിപ്പ് കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. നെയ്യാറ്റിൻകര സി.ഐക്കാണ് ഡി.ഐ.ജി നോട്ടീസ് നൽകിയത്. തൊഴിൽതട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിൽ അലംഭാവം കാണിച്ചതിനാണ് വകുപ്പുതലത്തിൽ വിശദീകരണം തേടിയത്.

ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ലും കെ.​ടി.​ഡി.​സി​യി​ലും ജോ​ലി വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി എ​ന്നാ​ണ് സ​രി​ത​ക്കെ​തി​രെ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത കേ​സ്. 11 ല​ക്ഷം ത​ട്ടി​യെ​ന്ന ഓ​ല​ത്താ​ന്നി സ്വ​ദേ​ശി അ​രു​ണിന്‍റെ പ​രാ​തി​യി​ൽ സ​രി​ത നാ​യ​രെ ര​ണ്ടാം പ്ര​തി​യാ​ക്കി നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ിരുന്നു. ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ച കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ര​തീ​ഷ്, ഷാ​ജി പാ​ലി​യോ​ട് എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ട​ക്കം ഒ​പ്പി​ട്ട വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെന്നാണ് വിവരം. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കെ.​ടി.​ഡി.​സി​യി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പാ​ലി​യോ​ട് സ്വ​ദേ​ശി നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ് അരുണിന്‍റെ പ​രാ​തി ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ​രി​ത എ​ന്ന യു​വ​തി​യു​ടെ തി​രു​െ​ന​ൽ​വേ​ലി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം കൈ​മാ​റി​യ​ത്.

നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന്​ ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന്​ കരുതുന്ന പുതിയ ശബ്​ദരേഖ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു. സി.പി.എമ്മിന്​ തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടി​നാണെന്നും സരിത ശബ്​ദരേഖയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്​.

​''ഒരുവീട്ടിൽ ഒരാൾക്ക്​ ജോലികൊടുത്താൽ വീട്ടുകാർ മൊത്തം കൂടെനിൽക്കുമെന്ന്​ സി.പി.എം കരുതുന്നുണ്ട്​. അതുവഴി അവർക്ക്​ പാർട്ടിഫണ്ട്​ സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവർക്ക്​ ചെറുതായി പേടിയുണ്ട്​്​. അത്​ ഞാൻ യൂസ്​ ചെയ്യുകയാണ്​'' -സരിത ശബ്​ദരേഖയിൽ പറയുന്നു.

ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ നാ​ലു​പേ​ര്‍ക്ക് ജോ​ലി ന​ല്‍കി​യെ​ന്ന് ശബ്​ദരേഖയിൽ സരിത പറഞ്ഞിരുന്നു. പ​രാ​തി​ക്കാ​ര​നായ അരുണുമായുള്ള സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും ശ​ബ്​​ദ​രേ​ഖ​യിൽ പറഞ്ഞിരുന്നു.

Show Full Article
TAGS:Saritha Nair employment fraud case 
News Summary - Saritha Nair accused in employment fraud case: show cause notice to former investigating officer
Next Story