Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറ്റാടി യന്ത്രം തട്ടിപ്പ്: സരിതക്ക് അറസ്റ്റ് വാറണ്ട്
text_fieldsbookmark_border
തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിെൻറ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സോളാർ കേസ് പ്രതി സരിത എസ്. നായർക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സ്വദേശി അശോക് കുമാറിെൻറ ഉടമസ്ഥതയിലുള്ള ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വിതരണാവകാശം നൽകാമെന്നായിരുന്നുവത്രേ ഉറപ്പ്.
സരിത, ബിജു രാധാകൃഷ്ണൻ, ഇന്ദിരദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിൽ പ്രതികൾ. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.2009ലാണ് സംഭവം. തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണാവകാശത്തിന് 4,50,000 രൂപ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. കാറ്റാടിയന്ത്രം എത്താതായപ്പോൾ നടത്തിയ അന്വേഷണത്തിൽ സരിത അവകാശപ്പെട്ട തരത്തിൽ കമ്പനി നിലവിലില്ലെന്ന് മനസ്സിലായി. ഇതേതുടർന്നാണ് പൊലീസിൽ പരാതിനൽകിയത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story