Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിങ്കാരിമേളക്കാരോടൊപ്പം ചെണ്ടകൊട്ടി കേന്ദ്ര മന്ത്രി

text_fields
bookmark_border
ശിങ്കാരിമേളക്കാരോടൊപ്പം ചെണ്ടകൊട്ടി കേന്ദ്ര മന്ത്രി
cancel

ശിആറാട്ടുപുഴ: വലിയഴീക്കൽ ലൈറ്റ് ഹൗസ് ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര തുറമുഖ-ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിൻ്റെ ചെണ്ടകൊട്ടൽ കൗതുകമായി. ഉദ്ഘാടനം നടത്തി പുറത്തേക്ക് ഇറങ്ങു​േമ്പാൾ ഗേറ്റിന് സമീപം നിന്ന വനിതകളുടെ സംഘം ശിങ്കാരിമേളം തുടങ്ങി. താളത്തിൽ ആകൃഷ്ടനായ മന്ത്രി അവരുടെ അടുത്തെത്തി ചെണ്ടക്കോൽ വാങ്ങുകയും ചെയ്തു.

അപ്രതീക്ഷിത പ്രവൃത്തി കണ്ട് അമ്പരന്ന സ്ത്രീകൾ കൊട്ട് നിർത്തി. എന്നാൽ അവരോട് കൊട്ടാൻ ആവശ്യപ്പെട്ട ശേഷം മന്ത്രിയും അവരോടൊപ്പം കൂടുകയായിരുന്നു. മന്ത്രിയുടെ ചെണ്ടയടി കണ്ട് കൂടെയുണ്ടായിരുന്ന എ. എം. ആരിഫ് എം.പി. രമേശ് ചെന്നിത്തല എം.എൽ.എ. തുടങ്ങിയവരുടെ ചുണ്ടിൽ ചിരി പടർന്നു. ഉദ്ഘാടനം വീക്ഷിക്കാനെത്തിയവർ കയ്യടിച്ച് മന്ത്രിയുടെ ചെണ്ടമേളത്തിന് പ്രോൽസാഹനം നൽകുകയും ചെയ്​തതോടെ ചടങ്ങിന്​ ഉത്സവഛായ ആയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sarbananda Sonowal kerala visit
Next Story