Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശവാണി മുൻ...

ആകാശവാണി മുൻ ഡെപ്യൂട്ടി സ്​റ്റേഷൻ ഡയറക്ടർ സരസ്വതിയമ്മ നിര്യാതയായി

text_fields
bookmark_border
ആകാശവാണി മുൻ ഡെപ്യൂട്ടി സ്​റ്റേഷൻ ഡയറക്ടർ സരസ്വതിയമ്മ നിര്യാതയായി
cancel

തിരുവനന്തപുരം: ആകാശവാണി മുൻ ഡെപ്യൂട്ടി സ്​റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ പ്രൊഡ്യൂസറുമായിരുന്ന ബേക് കറി റോഡ് വിമൻസ് കോളജ് ഹോസ്​റ്റലിന് എതിർവശം ‘പ്രിയദർശിനി’യിൽ എസ്. സരസ്വതിയമ്മ (86) നിര്യാതയായി.

1965ലാണ്​ ആകാശവാ ണിയിൽ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ചത്​. ‘മഹിളാലയം ചേച്ചി’ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകൾക്കായുള്ള പരിപാടികൾ നാമമാത്രമായിരുന്ന കാലത്ത് ആകാശവാണിയിലെത്തിയ സരസ്വതിയമ്മ വിവിധ മേഖലയിലെ വിഷയങ്ങൾ കോർത്തിണക്കി മഹിളാലയം പരിപാടി പുനരാവിഷ്കരിക്കുകയായിരുന്നു. വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്​കരിക്കുന്നതിനും മു​ൻകൈയെടുത്തു.

1987ൽ ആകാശവാണിയിൽനിന്ന്​ വിരമിച്ചു. ആകാശവാണിയിലെ ഓർമകൾ കോർത്തിണക്കിയ ‘ആകാശത്തിലെ നക്ഷത്രങ്ങൾ’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാൻ’ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്​. ശ്രീനാരായണ ഗുരുവി​​​െൻറ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കൽ വേലായുധ​​​​െൻറയും ശാരദാമ്മയു​ടെയ​ും മകളാണ്​.

ഭർത്താവ്​: പരേതനായ കെ. യശോധര​ൻ. മക്കൾ: മായ പ്രിയദർശിനി, ഡോ. ഹരികൃഷ്ണൻ കെ.വൈ (യു.കെ), ഗോപീകൃഷ്ണൻ കെ.വൈ (ബംഗളൂരു). മരുമക്കൾ: പി. കുമാർ (മാനേജ്മ​​െൻറ്​ കൺസൾട്ടൻറ്​, ദുബൈ), പഞ്ചമി ഹരികൃഷ്ണൻ, ഡോ. അനിത കൃഷ്ണൻ. സഹോദരങ്ങൾ: സി.വി. ത്രിവിക്രമൻ (വയലാർ രാമവ‌ർമ മെമ്മോറിയൽ ട്രസ്​റ്റ്​ സെക്രട്ടറി), ഡോ. രാധാ ഹരിലാൽ, പരേതയായ രാജലക്ഷ്മി, അംബികാ ദേവി, ഉഷ എസ്. നായർ. നടി മാല പാർവതി സഹോദര പുത്രിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saraswathiyamma death newsmahilalayam chechi obit news
News Summary - saraswathiyamma died -kerala news
Next Story