'ഷൈലജ മിണ്ടണ്ട ശ്രീമതി മിണ്ടണ്ട എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്നവരുടെ സമരമല്ലിത്...' ആശ സമരത്തിന് പിന്തുണയുമായി സാറാ ജോസഫ്
text_fieldsസാറാ ജോസഫ്
ആശ വർക്കർമാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്. സർക്കാറിന്‍റെ കൈയിൽ പൈസയില്ലെന്ന് പറഞ്ഞ് അടിസ്ഥാന വർഗത്തിന്‍റെ ആവശ്യം തള്ളുന്നത് ശരിയല്ല എന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു. ആശമാരെ അനുകൂലിച്ചതിന് മല്ലിക സാരാഭായിക്ക് ഉണ്ടായ വിലക്ക് സങ്കടകരമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു. മല്ലികയുടെ നീക്കം ഗവണ്‍മെന്റിനെതിരല്ലെന്നും അവര്‍ വ്യക്തമാക്കി. തൃശ്ശൂരിൽ ആശ വർക്കർമാർക്ക് പ്രതിഷേധ ഓണറേറിയം നൽകുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
'ഷൈലജ മിണ്ടണ്ട ശ്രീമതി മിണ്ണ്ട എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്നവരുടെ സമരമല്ലിത്...മിണ്ടാതിരിക്കു എന്ന് പറഞ്ഞാൽ അടക്കിയിരുത്താൻ കഴിയുന്ന രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകളല്ല സമരത്തിന് ഇറങ്ങുന്ന ആശമാരെന്ന് എന്ന തോന്നലെങ്കിലും ഗവൺമെന്‍റിന് വേണം -സാറ ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ സമരം തുടരും. സര്‍ക്കാര്‍ ഇടപെട്ട് സമരം തീര്‍ക്കുന്നത് വരെയോ അല്ലെങ്കില്‍ ആശമാര്‍ സമരം സ്വയം നിര്‍ത്തുന്നത് വരെയോ അവരെ സംരക്ഷിക്കുക എന്നത് സിവിൽ സമൂഹത്തിന്റെ ബാധ്യതയാണെന്നും സാറ ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

