മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറ കോഹാൻ അന്തരിച്ചു
text_fieldsകൊച്ചി: കേരളത്തിൽ അവശേഷിക്കുന്ന ജൂത വംശജരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സാറ കോഹാൻ (97) അന്തരിച്ചു. വെള്ളിയാ ഴ്ച ഉച്ചയോടെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പുണ്ടായ വീഴ്ചയെ തുടർന്ന് ആശുപത ്രിയിൽ ചികിത്സയിലായിരുന്നു. തിരിച്ച് വീട്ടിലെത്തിയതിന് ശേഷമായിരുന്നു മരണം.
ബഗ്ദാദിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ പരദേശി ജൂതകുടുംബത്തിന്‍റെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. ഇസ്രയേൽ രാജ്യം രൂപവത്കരിച്ചപ്പോൾ കൊച്ചിയിലുണ്ടായിരുന്ന ജൂതവംശജർ അവിടേക്ക് പോയെങ്കിലും സാറ കോഹൻ കൊച്ചിയിൽ തുടരുകയായിരുന്നു. മട്ടാഞ്ചേരി സിനഗോഗിന് സമീപമുള്ള സാറാ ഹാൻഡ് എംബ്രോയ്ഡറി ഉടമസ്ഥയായിരുന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായ ജേക്കബ് കോഹാനായിരുന്നു ഭർത്താവ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മട്ടാഞ്ചേരി ജൂതത്തെരുവിലെ സെമിത്തേരിയിൽ നടക്കും. സഹോദരീ പുത്രൻ യാക്കോബ് ഇസ്രായേലിൽ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
