സഖാവിന്റെ ചിത്രം കുട്ടികൾക്കു പോലും തെറ്റാറില്ല –ശാരദടീച്ചർ
text_fieldsകണ്ണൂർ: ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സഖാവെന്നനിലയിൽ നായനാരെ അറിയുന്നവർക്കാർക്കും ആ മുഖവും പുഞ്ചിരിയും മറക്കാനാവില്ലെന്ന് ഇ.കെ. നായനാരുടെ പത്നി ശാരദടീച്ചർ. കുട്ടികൾക്കുപോലും ആ ചിത്രം നൽകിയാൽ പകർത്തിയെടുക്കാൻ എളുപ്പമാണ്. നിയമസഭയുടെ 60ാം വാർഷികാഘോഷ പരിപാടിക്കിടയിൽ നിമിഷനേരംകൊണ്ടാണ് ഒരു കുട്ടി സഖാവിെൻറ ചിത്രം രൂപേഭദമില്ലാതെ വരച്ച് എനിക്ക് നൽകിയത്. കണ്ണൂരിലെ നായനാർ അക്കാദമിയിൽ സ്ഥാപിച്ച നായനാരുടെ പ്രതിമ വിവാദമായതിെൻറ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു ടീച്ചർ.
നായനാർ ജീവിച്ചിരിക്കുേമ്പാൾ പത്രത്തിൽ വരുന്ന തെൻറ കാർട്ടൂൺ കണ്ട് ഫലിതം പറയുമായിരുന്നു. എങ്ങനെയാടോ ഇവരൊക്കെ ഇങ്ങനെ പകർത്തുന്നത് എന്നും സഖാവ് ചോദിക്കാറുണ്ട്. കാനായിയെപ്പോലുള്ള സഖാവിനെ അറിയുന്ന എത്രയോപേർ ഇവിടെയുണ്ട്. എന്നിട്ടും സഖാവ് മരിച്ച് 14 വർഷത്തിനിടയിൽ ആദ്യമായി ഒരു പ്രതിമ സ്ഥാപിച്ചപ്പോൾ അത് വിവാദമായത് സങ്കടമാണ് -ടീച്ചർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
