Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത ധാർഷ്​ട്യത്തിന്...

മത ധാർഷ്​ട്യത്തിന് സർക്കാർ കീഴടങ്ങരുതെന്ന് സാറാ ജോസഫ്

text_fields
bookmark_border
sara-joseph
cancel

തൃ​ശൂ​ർ: കു​മ്പ​സാ​ര ര​ഹ​സ്യം ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റാ​രോ​പി​ത​ർ പു​രോ​ഹി​ത​രാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​ഫ. സാ​റാ ജോ​സ​ഫ്. തൃ​ശൂ​രി​ലെ ഒ​രു ബി​ഷ​പ്പും ക​ന്യാ​സ​ത്രീ​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് സാ​റാ ജോ​സ​ഫി​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട സ​ഭാ വ​സ്ത്രം ഉ​പേ​ക്ഷി​ച്ച സി​സ്​​റ്റ​ർ ജെ​സ്മി ആ​രോ​പി​ച്ചു. സ​ഭ​യി​ൽ ന​വീ​ക​ര​ണം അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും സി. ​ജെ​സ്മി പ​റ​ഞ്ഞു. ഭൂ​മി ത​ട്ടി​പ്പ് കേ​സി​ൽ ആ​രോ​പി​ത​നാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി ക​ന്യാ​സ്ത്രീ പീ​ഡ​ക​നാ​യ ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​വാ​ൻ യോ​ഗ്യ​ന​ല്ലെ​ന്ന് തെ​ളി​ഞ്ഞ​താ​യി സാ​റാ ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി. 

സി​നി​മ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ഉ​ദാ​സീ​ന മ​നോ​ഭാ​വം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. അ​മ്മ സം​ഘ​ട​ന ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഇ​ര​യോ​ട് ചെ​യ്ത​ത് ത​ന്നെ​യാ​ണ് സ​ഭ​യും ചെ​യ്യു​ന്ന​ത്. ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​ർ ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ് ചെ​യ്ത​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സ്ത്രീ​യെ മാ​ത്ര​മ​ല്ല, വി​ശ്വാ​സ സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ഇ​വ​ർ വ​ഞ്ചി​ച്ചു. ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ​യും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വൈ​ദി​ക​രെ​യും ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും സാ​റാ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. 

സം​ഘ​ടി​ത മ​ത ധാ​ർ​ഷ്​​ട്യ​ത്തി​ന് മു​ന്നി​ൽ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​ത് സ​ർ​ക്കാ​റി​ന് അ​പ​മാ​ന​മാ​ണെ​ന്നും പ്ര​ഫ. സാ​റാ ജോ​സ​ഫ് പ​റ​ഞ്ഞു. മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ സാ​റാ ജോ​സ​ഫി​െൻറ വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട അ​വ​രോ​ടൊ​പ്പം പ്ര​ഫ. കു​സു​മം ജോ​സ​ഫ്, ലി​ല്ലി തോ​മ​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssara josephmalayalam newsBishopRoman Catholic
News Summary - Sara Joseph Attack to Roman Catholic Bishops -Kerala News
Next Story