സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് നിര്യാതനായി
text_fieldsആലുവ: സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ആലുവ നസ്റത്ത് ബംഗ്ലാവ് പറമ്പ് റോഡിൽ പാറയ്ക്കൽ പീറ്ററിന്റെ മകൻ പി. പൗലോസ് (76) നിര്യാതനായി. കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറായിരുന്നു.
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിലെ അംഗവുമായിരുന്നു. എട്ട് വർഷക്കാലം സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിൽ ഉണ്ടായിരുന്നു. 1979ൽ ടീമിൻ്റെ ക്യാപ്റ്റനും 1993 ൽ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ അസി. മാനേജറുമായിരുന്നു.
12 വർഷക്കാലം എറണാകുളം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: കടവന്ത്ര കല്ലു വീട്ടിൽ മേരി പൗലോസ്. മക്കൾ: രമ്യ അരുൺ, അശ്വതി റോസ്. മരുമക്കൾ: പാലാരിവട്ടം മുക്കുങ്കൽ വീട്ടിൽ ആരുൺ നൈനാൻ, കീഴ്മാട് കൂറ്റാഞ്ചേരി വീട്ടിൽ ഡിവിൻ ദേവസി (റിലേഷൻഷിപ്പ് മാനേജർ, മാരുതി സുസുക്കി, കൊച്ചി). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ആലുവ സെൻറ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

