Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധന്യയുടെ...

ശ്രീധന്യയുടെ കുടുംബത്തിന്​ സ​ന്തോഷ്​ പണ്ഡിറ്റിൻെറ സഹായ ഹസ്​തം VIDEO

text_fields
bookmark_border
santhosh-pandit-with-sreedhanya
cancel

കോഴിക്കോട്​: കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിൻെറ വീ ട്ടിലേക്ക്​ കട്ടിലും കിടക്കയും അലമാരയുമെത്തിച്ച്​ സന്തോഷ്​ പണ്ഡിറ്റ്​. ശ്രീധന്യയുടെ കുടുംബത്തിൻെറ ദുരിതവു ം കഷ്​ടപ്പാടും അറിഞ്ഞതോടെ സന്തോഷ്​ പണ്ഡിറ്റ്​ സഹായഹസ്​തം നീട്ടുകയായിരുന്നു.

വയനാട് ജില്ലയിലെ പൊഴുതനയി ലെ വീട്ടില്‍ നേരി​ട്ടെത്തിയാണ്​ സന്തോഷ്​ പണ്ഡിറ്റ്​ സഹായം നല്‍കിയത്​. വളരെ പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയതാണ് ശ്രീധന്യ സിവില്‍ സർവീസ് എന്ന കടമ്പ കടന്നത്. തൊഴിലുറപ്പ്​ ജോലി ചെയ്യുന്ന തങ്ങൾ ഏറെ കഷ്​ടപ്പെട്ടാണ്​ മകളെ പഠിപ്പിച്ചതെന്ന്​ മാതാപിതാക്കൾ പണ്ഡിറ്റിനോട്​ പറഞ്ഞു.

തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കണ്ടെത്തിയ ആദ്യത്തെയാളാണ് സന്തോഷ് പണ്ഡിറ്റെന്നും സഹായങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും ശ്രീധന്യയുടെ പിതാവ്​ പറഞ്ഞു. ശ്രീധന്യയും സന്തോഷ്​ പണ്ഡിറ്റിന്​ നന്ദി പറഞ്ഞു.

നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ സന്തോഷ് പണ്ഡിറ്റിൻെറ സഹായങ്ങളെ അഭിനന്ദിച്ച് രംഗ​ത്തെത്തിയത്. നേരത്തെയും പണ്ഡിറ്റ് വയനാട്ടിലും അട്ടപ്പാടിയിലും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad NewsiasSanthosh Panditmalayalam newssreedhanyha suresh
News Summary - santhosh pandit helps sreedhanyha suresh's family -kerala news
Next Story