വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു
text_fieldsസന്തോഷ് കുമാർ
പാലക്കാട്: നെല്‍കൃഷിക്ക് ചുറ്റും സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. ചിറ്റൂര്‍ വടകരപ്പതി മേനോന്‍പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം പരേതനായ ചന്ദ്രന് പിള്ളയുടെ മകന് സന്തോഷ് കുമാറാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
രാവിലെ എട്ടരയോടെയാണ് സന്തോഷ് വീട്ടില്‍നിന്ന് പാടത്തേക്ക് പോയത്. കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ഉടന്‍ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്ത് പന്നിശല്യം രൂക്ഷമായതിനാല്‍ നെല്പ്പാടത്തിന് ചുറ്റും വൈദ്യുതിക്കെണി ഒരുക്കുകയായിരുന്നു. എന്നാല്‍, രാവിലെ വൈദ്യുതിക്കെണിയില്‍നിന്ന് അബദ്ധവശാല്‍ ഷോക്കേറ്റാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കര്‍ഷകനും വോളിബാള്‍ അസോസിയേഷന് അംഗവും റഫറിയുമാണ് സന്തോഷ് കുമാര്‍. മാതാവ്: രുക്മിണി. ഭാര്യ: സുനിത. മക്കള്‍: ശ്രീനിധി, ശ്രീഹരി.
ചിറ്റൂര്‍ ഡിവൈ.എസ്.പി സി. സുന്ദരന്‍, ചിറ്റൂര്‍ സി.ഐ മാത്യു, മീനാക്ഷിപുരം സി.ഐ എ. ലിബി തുടങ്ങിയവരും സ്ഥലത്തെത്തി. കൊഴിഞ്ഞാമ്പാറ എസ്.ഐ പി. സുജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പാടത്തിന് ചുറ്റും കമ്പികളും വയറും ഉണ്ടായിരുന്നതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

