Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പൻ
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണ് വിവാദമായ ഐഫോൺ ഉപയോഗിച്ചെന്ന വാർത്തയോട് പ്രതികരിച്ച് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ. താൻ ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണ്.
സ്വപ്ന ഫോൺ ആർക്ക് നൽകിയെന്ന് അറിയില്ല. താൻ കോടിയേരി ബാലകൃഷണനെ കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഫോണുകളിലൊന്ന് വിനോദിനി കോടിയേരിയാണ് ഉപയോഗിക്കുന്നതെന്ന് കസ്റ്റംസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതെ സമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം വിനോദിനി നിഷേധിച്ചു. സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു.സന്തോഷ് ഈപ്പനെ അറിയില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ച് കസ്റ്റംസ് ഇതുവരെ നോട്ടീസുകളൊന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Next Story

