Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശാന്തിവനത്തിലെ...

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം വെട്ടി; മീന മുടി മുറിച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
meena
cancel

കൊച്ചി: വൈദ്യുതീകരണത്തിൻെറ ഭാഗമായി നിർമ്മിത വനമായ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചതിനെതിരെ മു ടി മുറിച്ച്​ പ്രതിഷേധം.​ ശാന്തിവനം ഉടമ മീന മേനോൻ ആണ്​ ഇത്തരത്തിൽ പ്രതിഷേധിച്ചത്. സ്വന്തം മുടി വെട്ടി വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുകയാണെന്ന്​ അവർ പറഞ്ഞു. ഏറെ വൈകാരികമായും രോഷാകുലയായുമാണ്​ മീന മേ നോൻ തൻെറ പ്രതിഷേധ പ്രകടനം നടത്തിയത്​.

ശാന്തിവനത്തിൽ കെ.എസ്​.ഇ.ബി നടത്തുന്ന പ്രവർത്തനങ്ങൾക്ക്​ മുമ്പിൽ ജന ാധിപത്യം നോക്കി നിൽക്കുമ്പോൾ തനിക്ക്​ പ്രതിഷേധിക്കാൻ മാത്രമേ കഴിയൂ എന്ന്​ മീന പറഞ്ഞു. ഞങ്ങൾക്ക്​ വേണ്ടി നിങ്ങൾ എന്ത്​ ബാക്കിവെച്ചുവെന്ന മക്കളുടെ ചോദ്യങ്ങൾക്ക്​ മുമ്പിൽ നിങ്ങൾ നാണിച്ച്​ തലതാഴ്​ത്തും. തനിക്ക്​ ​പോരാടാൻ സാധിക്കുന്നതിൻെറ പരമാവധി പോരാടി. ഈ സ്വത്ത്​ നില നിർത്താൻ എന്തെങ്കിലുമൊക്കെ ചെയ്​തു എന്ന്​ പറയാനുള്ള ആർജ്ജവം തനിക്കുണ്ടാകും ഭാവി തലമുറക്ക്​ മുമ്പിൽ തനിക്ക്​ തല കു​നിക്കേണ്ടി വരില്ലെന്നും അവർ പറഞ്ഞു.

ശാന്തിവനത്തിൽ അന്യായമാണ്​ നടന്നത്​. നിയമപരമായ രീതിയിൽ ചെയ്യാവുന്നതൊക്കെ ചെയ്​തു. ഇനി ആകെ ചെയ്യാനാവുന്നത്​ ഒരു പ്രതിഷേധം മാത്രമാണെന്നും ത​​െൻറ മുടി മുറിച്ച്​ പ്രതിഷേധിക്കുകയാണെന്നും അവർ വ്യക്തമാക്കി. താൻ ഒരുപാട്​ മുദ്രാവാക്യം വിളിച്ച പാർട്ടിയിലെ മുഖ്യമന്ത്രിക്ക്​ തന്നെ മുടിയുടെ ആദ്യ കഷണം സമർപ്പിക്കുകയാണെന്ന്​ പറഞ്ഞാണ്​ മീന മുടി മുറിച്ചത്​. ശേഷം വൈദ്യുതി വകുപ്പ്​ മന്ത്രി എം.എം. മണിക്കും അവർ മുടി മുറിച്ച്​ സമർപ്പിച്ചു.

ശാന്തിവനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. എന്നാൽ പൊലീസ് സംരക്ഷണയോടെ ശിഖരങ്ങൾ മുറിച്ച് നീക്കുകയായിരുന്നു. ശിഖരങ്ങൾ എന്ന പേരിൽ മരത്തിൻെറ തല ഭാഗമാണ്​ വെട്ടി മാറ്റുന്നതെന്നും അതിനോടുള്ള പ്രതിഷേധമായി താൻ മുടി മുറിക്കുകയാണെന്നും പറഞ്ഞാണ്​ മീന മുടി മുറിച്ച് പ്രതിഷേധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKeralam NewsSanthivanammeena menonesanthivanam protest
News Summary - santhivanam meena protests against kseb for cutt off trees -kerala news
Next Story