ശാന്തപുരം അലുമ്നി രചന അവാർഡ് കെ.ടി. ഹുസൈന്
text_fieldsശാന്തപുരം: അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ അലുമ്നി അസോസിയേഷൻ പൂർവ വിദ്യാർഥികളുടെ രചനക്ക് ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് കെ.ടി ഹുസൈൻ രചിച്ച്, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും' എന്ന കൃതി അർഹമായി. 2017-2021 കാലയളവിൽ മലയാ ളത്തിൽ രചിച്ച ഇസ്‌ലാമിക മൗലിക കൃതികളാണ് അവാർഡിന് പരിഗണിച്ചത്. മലപ്പുറം ജില്ലയിലെ കുറ്റൂർ സ്വദേശിയും ഐ.പി.എച്ച് അസി. ഡയറക്ടറുമായ കെ.ടി. ഹുസൈൻ, 1986-92 കാലയളവിലാണ് ശാന്തപുരം ഇസ്‌ലാമിയ്യ കോളജിൽ പഠിച്ചത്.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, പ്രബോധനം ചീഫ് എഡിറ്ററും ഐ.പി.എച്ച് ഡയറക്ടറുമായ ഡോ. കൂട്ടിൽ മുഹമ്മദലി, മാധ്യമം അസോസിയേറ്റ് എഡിറ്ററും മീഡിയവൺ ഡയറക്ടറുമായ ഡോ. കെ. യാസീൻ അഷ്റഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 25,000 രൂപയും ഫലകവുമടങ്ങിയ അവാർഡ് ഡിസംബർ 31ന് പൂർവവിദ്യാർഥി സംഗമത്തിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

