പൂര നഗരിയില്‍ പാപ്പാപൂരം... VIDEO
text_fieldsതൃശൂര്‍: പഞ്ഞിത്തൊപ്പികളും കടുംചുവപ്പ് കുപ്പായങ്ങളുമിട്ട ആയിരക്കണക്കിന് സാന്താക്ളോസ് അപ്പൂപ്പന്‍മാര്‍, അവര്‍ക്കൊപ്പം തൂവെള്ള ചിറകുകളുമായി മാലാഖമാരും. ആയിരക്കണക്കിന് ക്രിസ്മസ് പാപ്പാമാര്‍, അയ്യായിരത്തോളം നര്‍ത്തകര്‍, വര്‍ണാഭമായ നിശ്ചലദൃശ്യങ്ങള്‍ എല്ലാം ചേര്‍ന്ന ബോണ്‍ നത്താലെ ഘോഷയാത്ര പൂരനഗരിക്ക് മറ്റൊരു പൂരക്കാഴ്ചയായി.
തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും സംയുക്തമായി തുടര്‍ച്ചയായ നാലാംവര്‍ഷം സംഘടിപ്പിക്കുന്ന ബോണ്‍ നത്താലേക്ക് ഇക്കുറി പ്രൗഢി വര്‍ധിപ്പിച്ച് പാറമേക്കാവ് ദേവീക്ഷേത്രത്തിന് മുന്നില്‍ ചെറുപൂരവും ഒരുക്കിയിരുന്നു. വൈകീട്ട് നാലരയോടെ സെന്‍റ ്തോമസ് കോളജ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര രാത്രി എട്ടരയോടെ സ്വരാജ്റൗണ്ട് ചുറ്റി കോളജില്‍ സമാപിച്ചു. കേന്ദ്ര പാര്‍ലമെന്‍ററി, ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തു.
മുന്നില്‍ വെസ്റ്റേണ്‍ ഡിവോഷനല്‍ ബാന്‍ഡ് അണിനിരന്നു. തുടര്‍ന്ന് ബോണ്‍നത്താലേയുടെ ചലിക്കുന്ന കമാനത്തിനു പിറകെ ആര്‍ച ്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി വി.എസ്. സുനില്‍കുമാര്‍, അനില്‍ അക്കര എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, ഡി.സി.സി പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍, സഭാമേലധ്യക്ഷര്‍ തുടങ്ങിയവര്‍ നയിച്ച് നീങ്ങി.
അവരെ അനുഗമിച്ച് കൊടികളേന്തിയ 40 ദര്‍ശനസഭാംഗങ്ങള്‍, ഒട്ടകവും കുതിരകളും പൂജരാജാക്കന്മാരും, ബലൂണുമേന്തി മാലാഖക്കുഞ്ഞുങ്ങള്‍, ഡാന്‍സിങ് കുതിരകള്‍, രഥത്തില്‍ ബിഗ് ഫാമിലി, സൈക്കിള്‍ റിക്ഷകളില്‍ തിരുകുടുംബ വേഷധാരികള്‍, 60 സ്കേറ്റിങ് പാപ്പകള്‍, വീല്‍ ചെയറുകളില്‍ പാപ്പമാര്‍, ഉയരം കുറഞ്ഞ പാപ്പമാര്‍, പൊയ്ക്കാല്‍ പാപ്പമാര്‍, 25 സര്‍ക്കസ് സാന്താക്ളോസുമാര്‍, ഫ്ളയിങ് പാപ്പമാര്‍, ഫാന്‍സി ഡ്രസ്, ക്രൈസ്തവ കലാരൂപങ്ങള്‍ എന്നിവയും നിരന്നു.
ഇവക്ക് പിറകിലായി നിശ്ചലദൃശ്യങ്ങളും ബാന്‍ഡ് വാദ്യങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന ഫ്ളാഷ് മോബ് സാന്താക്ളോസുമാരും മുന്നോട്ടു നീങ്ങി. മിലിട്ടറി വാനിലും പാപ്പാമാരുണ്ടായിരുന്നു. സഞ്ചരിക്കുന്ന നക്ഷത്രം, ചലിക്കുന്ന സാന്താക്ളോസ് തുടങ്ങിയവയും ഘോഷയാത്രയെ വര്‍ണാഭമാക്കി. ഘോഷയാത്ര കോളജില്‍ തിരിച്ചത്തെിയതിനെ തുടര്‍ന്ന് സമാപന സമ്മേളനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
