Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സനൂപ് വധം: ഒന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

text_fields
bookmark_border
സനൂപ് വധം: ഒന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
cancel
camera_alt

നന്ദനൻ

കുന്നംകുളം: സി.പി.എം പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ചിറ്റിലങ്ങാട് വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിറ്റിലങ്ങാട് സ്വദേശി നന്ദനന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

പ്രതികള്‍ ജില്ലയില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മുഖ്യ പ്രതിയായ നന്ദനന്‍ കഴിഞ്ഞ ആഗസ്റ്റ് 15 നാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്.

വിദേശത്ത് നിന്ന് കൊണ്ടുവന്ന കത്തിയാണ് കുത്താന്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു കൊലപാതകം. ചിറ്റലങ്ങാട് മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും അതോടനുബന്ധിച്ചുണ്ടായ സംഘട്ടനവും സംസാരിച്ച് പരിഹരിക്കാന്‍ കൂട്ടുകാരോടൊപ്പം പോയതായിരുന്നു. വീണ്ടും ഇതേതുടര്‍ന്ന് ഉണ്ടായ തര്‍ക്കം കത്തികുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story