Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ങ്ക​ർ ...

ശ​ങ്ക​ർ റെ​ഡ്​​ഡി​യു​ടെ സ്ഥാ​ന​ക്ക​യ​റ്റം ച​ട്ട​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​െ​യ​ന്ന്​ സ​ർ​ക്കാ​ർ

text_fields
bookmark_border
ശ​ങ്ക​ർ  റെ​ഡ്​​ഡി​യു​ടെ സ്ഥാ​ന​ക്ക​യ​റ്റം ച​ട്ട​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​െ​യ​ന്ന്​ സ​ർ​ക്കാ​ർ
cancel


കൊ​ച്ചി: മു​ന്‍ വി​ജി​ല​ന്‍സ് ഡ​യ​റ​ക്​​ട​ർ എ​ൻ. ശ​ങ്ക​ര്‍റെ​ഡ്​​ഡി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ഡി.​ജി.​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കി​യ​ത് ശ​മ്പ​ള​വ​ർ​ധ​ന​യി​ല്ലാ​തെ​യും പൊ​ലീ​സ്​ സ​ർ​വി​സ്​ ച​ട്ട​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യും ആ​ണെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. ശ​ങ്ക​ര്‍റെ​ഡ്​​ഡി​യ​ട​ക്കം നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി.​ജി.​പി​യാ​യു​ള്ള നി​യ​മ​നം നി​ല​വി​ലെ സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ക​യും നി​ല​നി​ര്‍ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പു​തി​യ നി​യ​മ​നം അ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ത്യേ​ക  ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. ശ​ങ്ക​ര്‍റെ​ഡ്​​ഡി​ക്ക് ഡി.​ജി.​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ്​ ചെ​ന്നി​ത്ത​ല ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ് സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം.

വി​ജി​ല​ന്‍സ് കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​തി​രു​ന്നു. സ്​​ഥാ​ന​ക്ക​യ​റ്റം ന​ല്‍കി​യ​ത് സ​ര്‍ക്കാ​റി​​െൻറ ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സാ​ധ്യ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി വി​ജി​ല​ന്‍സ് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സിം​ഗി​ൾ ​െബ​ഞ്ചി​​െൻറ  ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sankar reddy
News Summary - sankar reddy
Next Story