സഞ്ജിത്ത് വധം: ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു
text_fieldsകോഴിക്കോട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കോഴിക്കോട് നിന്ന്മ്പൊലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹ്സിൻ മുനീർ ആണ് പിടിയിലായത്. കുന്ദമംഗലത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ പാലക്കാട്ടെ അന്വേഷണ സംഘത്തിന് കൈമാറും.
നവംബര്‍15നാണ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസില്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്‍പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ ആക്രമിസംഘം ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ ഇടിച്ചിട്ടതിന് ശേഷം വെട്ടി കൊല്ലുകയായിരുന്നു.

