സഞ്ജയ് ഖന്ന ബി.പി.സി.എൽ ചെയർമാൻ
text_fieldsസഞ്ജയ് ഖന്ന
ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് ഖന്ന ചുമതലയേറ്റു. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിൽ ഡയറക്ടർ (റിഫൈനറീസ്) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. 2029 മെയ് 31 വരെയാണ് കാലാവധി.
എൻ.ഐ.ടി തിരുച്ചിറപ്പള്ളിയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങും, മുംബൈ സർവകലാശാലയിൽ നിന്ന് ഫിനാൻസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രധാനപ്പെട്ട 'പെട്രോകെമിക്കൽ' പദ്ധതി നടപ്പിലാക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

