Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വാർഡുകൾ...

കോവിഡ് വാർഡുകൾ അണുമുക്തമാക്കാൻ സാനിറ്റൈസർ കുഞ്ഞപ്പൻ

text_fields
bookmark_border
covid-ward
cancel

തൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകൾ അണുമുക്തമാക്കാനും ഭക്ഷണവും മരുന്നും എത്തിക്കാനും സാനി റ്റൈസർ കുഞ്ഞപ്പൻ 2.0 റോബോട്ട്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകൽപന ചെയ്തത്. മെഡിക്കൽ കോളജി ൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ റോബോട്ട് സ്വിച്ച്ഓൺ ചെയ്തു.

കോവിഡ് വാർഡ് പൂർണമായും മനുഷ്യസഹായമില്ലാതെ അണുമുക്തമാക്കാൻ ഈ റോബോട്ടിന് കഴിയും. ഒരു വലിയ പ്രദേശം കുറഞ്ഞ സമയത്തിനുള്ളിൽ അണുമുക്തമാക്കാനും സാനിറ്റൈസർ കുഞ്ഞപ്പന് കഴിയും. ഏതു ദിശയിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടി​​െൻറ നോസിൽ രണ്ട് മീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 27 കിലോഗ്രാം വരെ താങ്ങാനും ഇതിന് കഴിവുണ്ട്. ഒരേ നെറ്റ്​വർക്കിലുള്ള ഏത് കമ്പ്യൂട്ടറിൽനിന്നും സ്മാർട്ട് ഫോണുകളിൽനിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാം. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.

രോഗികളെ സ്‌ക്രീൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമായി ലൈവ് വിഡിയോ സ്ട്രീമിങ്​ സംവിധാനമാണ് ഉപയോഗപ്പെടുത്തിയത്. സാനിറ്റൈസർ നിറയ്ക്കാനുള്ള ടാങ്കി​​െൻറ പരമാവധി ശേഷി ആറ് ലിറ്ററാണ്. ഇതുപയോഗിച്ച് 20 മുതൽ 25 മിനിറ്റ് വരെ സാനിറ്റൈസ് ചെയ്യാൻ കഴിയും. 12,000 രൂപയാണ് ഒരു റോബോട്ടി​​െൻറ നിർമാണച്ചെലവ്. എൻജിനീറിങ് കോളജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകൻ അജയ് ജയിംസി​​െൻറ കീഴിൽ വി.എസ്. സൗരവ്, അശ്വിൻ കുമാർ, പ്രണവ് ബാലകൃഷ്ണൻ, ചെറിയാൻ ഫ്രാൻസിസ് എന്നിവരാണ് കെ.ജി.എം.ഒ.എയുടെയും കോളജ് പി.ടി.എയുടെയും സഹകരണത്തോടെ​ റോബോട്ട്​ നിർമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lock down
News Summary - Sanitaisar robot-Kerala news
Next Story