ഉല്ലാസത്തിനെത്തി; സന്തോഷ നിമിഷങ്ങൾക്കിടെ സഗയരാജിന് നഷ്ടമായത് നല്ലപാതിയെ
text_fieldsസനിയല്‍ സഗയരാജ്, യൂനിസ് നെൽസൻ
കല്‍പറ്റ: ഏറെ സന്തോഷത്തോടെ വയനാട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു തമിഴ്നാട്ടുകാരായ ആ ദമ്പതികൾ. എന്നാൽ, വെള്ളിയാഴ്ച സനിയല്‍ സഗയരാജ് തിരിച്ചു പോകുന്നത് നല്ലപാതിയുടെ മൃതദേഹവുമായാണ്. ആഹ്ലാദനിമിഷങ്ങൾ കാമറയിൽ പകർത്തുന്നതിനിടെ പൊടുന്നനെയുണ്ടായ അപകടത്തിൽ പ്രിയതമയെ നഷ്ടമായതിന്റെ തീരാവേദനയും പേറിയാണ് സഗയരാജിന്റെ മടക്കം.
മേപ്പാടി എളമ്പിലേരി പുഴയില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിലാണ് സേലം സ്വദേശി സനിയല്‍ സഗയരാജിന്റെ (35) ഭാര്യ യൂനിസ് നെൽസൻ (31) മരിച്ചത്. എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ എളമ്പിലേരി പുഴയില്‍ വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവരാണ് ദമ്പതികളെ കരക്കു കയറ്റി ആശുപത്രിയിലെത്തിച്ചത്. സഗയരാജ് വ്യാഴാഴ്ച തന്നെ അപകടനില തരണം ചെയ്തിരുന്നു. എന്നാൽ, ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യൂനിസ് നെൽസൻ വെള്ളിയാഴ്ച പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

