കുംഭമേള വൈറൽ പെൺകുട്ടിയുടെ കല്യാണ വിവാദത്തിന് പിന്നിൽ സംഘ്പരിവാർ- എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ കല്യാണം വിവാദമാക്കുന്നതിന് പിന്നിൽ സംഘ്പരിവാർ കേന്ദ്രങ്ങളാണെന്നും രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘റിയൽ കേരള സ്റ്റോറി’ ആണത്. അതിന്റെ ഭാഗമായാണ് ഞങ്ങൾ അതിൽ പങ്കെടുത്തത്. കേസൊക്കെ വരുന്നുണ്ടെന്ന് പറഞ്ഞ് മാളത്തിൽ ഒളിക്കാൻ ഞങ്ങളില്ല. ഒരുപാട് കേസുകൾ അഭിമുഖീകരിച്ചാണ് ഇവിടെയൊക്കെ എത്തിയത്.
കേരളത്തിൽ കല്യാണം കഴിക്കാൻ പറ്റുന്ന അന്തരീക്ഷം ഉണ്ടെന്ന് മനസ്സിലാക്കിയാണ് അവർ ഇരുവരും ഇവിടെ എത്തിയത്. അവരുടെ പക്കലുള്ള രേഖയിലെല്ലാം പ്രായപൂർത്തിയായിട്ടുണ്ട്. ആധാർക്കാർഡിലും പാൻ കാർഡിലും ഒരേ തീയതിയാണുള്ളത്. അവയെല്ലാം പൊലീസും ക്ഷേത്ര കമ്മിറ്റിയും പരിശോധിച്ചിതാണ്. വിവാദങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണ്. ഇവിടെനിന്ന് ഇപ്പോൾ തന്നെ ഭീഷണി ഉണ്ടെന്നാണ് അവർ പറയുന്നത്. രണ്ട് മതവിഭാഗത്തിൽപെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിച്ചതിന് പിന്തുണ നൽകുക എന്ന ഒറ്റ കാര്യമേ ഞങ്ങൾക്ക് ഇതിൽ ഒള്ളു. അത് ശരി എന്നാണ് അന്നും ഇന്നും ഞങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

