‘ഭരണത്തുടർച്ചക്കുള്ള സംഘ്പരിവാർ ശ്രമം പരാജയപ്പെടുത്തണം’
text_fieldsജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ല വനിത വിഭാഗം സംഘടിപ്പിച്ച നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: പരമത വിദ്വേഷം സൃഷ്ടിച്ച് അധികാരത്തുടർച്ചക്കുള്ള സംഘ്പരിവാർ ശ്രമത്തെ മതേതര കക്ഷികൾ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിത പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ല വനിത വിഭാഗം സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിദ്വേഷം വിതച്ച് അധികാരം നിലനിർത്തുന്നതിൽ മാത്രമാണ് ഭരണകൂടത്തിന്റെ കണ്ണ്. കർഷകർ സമരത്തിലാണ്, തൊഴിൽ നൽകുന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടില്ല,
പ്രാണപ്രതിഷ്ഠ, പള്ളി പൊളിക്കൽ, മുസ്ലിം ആരാധനാലയങ്ങൾക്കുമേൽ അവകാശമുന്നയിക്കൽ, ഏക സിവിൽ കോഡ് നടപ്പാക്കൽ തുടങ്ങിയ വംശീയ വിദ്വേഷം നിറക്കുന്നതിലാണ് അവരുടെ ശ്രദ്ധ മുഴുവൻ -അവർ കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡന്റ് നിഷാദ ഇംതിയാസ് അധ്യക്ഷത വഹിച്ചു. സിജി സീനിയർ റിസോഴ്സ്പേഴ്സൻ സമീർ വേളം ട്രെയിനിങ് സെഷൻ കൈകാര്യം ചെയ്തു. ജമാഅത്ത് ജില്ല പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്വി, വനിത ജില്ല ജനറൽ സെക്രട്ടറി ഖദീജ ഷെറോസ് എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് അഫീദ അഹ്മദ് സ്വാഗതവും സി.സി. ഫാത്തിമ സമാപനവും നിർവഹിച്ചു. സി.ടി. താഹിറ ഖുർആൻ ദർസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

