വേടനെതിരായ സംഘ്പരിവാർ നീക്കം വിലപ്പോകില്ല -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: റാപ്പർ വേടനെതിരായ സംഘ്പരിവാർ നീക്കങ്ങൾ നവോത്ഥാന കേരളത്തിൽ വിലപ്പോകില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാലുവർഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോൾ വേട്ടയാടലെന്നും മന്ത്രി പറഞ്ഞു.
പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾ വേടനെതിരെ നിരന്തരം നടക്കുന്നുണ്ട്.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളിയും ജീവിച്ച, സാമൂഹികനീതി ഉയർത്തിപ്പിടിച്ച മണ്ണാണിത്. ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണിൽ അംഗീകരിക്കില്ല.
കലാകാരന്മാരുടെ ആശയസ്വാതന്ത്ര്യത്തിനുവേണ്ടി പുരോഗമന കേരളം എന്നും നിലകൊള്ളും. ഉയർന്നുവരുന്ന കലാകാരനായ വേടനെ പോലുള്ളവർക്ക് അന്താരാഷ്ട്ര വേദികളിൽ അവസരങ്ങൾ ലഭിച്ചാൽ നിഷേധിക്കപ്പെടരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

