Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ 'സ്വാതന്ത്ര്യസമര ...

പുതിയ 'സ്വാതന്ത്ര്യസമര സേനാനികളെ' തിരുകികയറ്റാൻ സംഘ്​പരിവാർ പദ്ധതി

text_fields
bookmark_border
freedom fighter
cancel

കോഴിക്കോട്​: സ്വാതന്ത്ര്യസമരത്തില്‍ പ​ങ്കെടുക്കാത്തവ​െരയും പേരുവരാത്തവരെയും ചരിത്രത്തിൽ തിരുകികയറ്റാൻ പദ്ധതിയൊരുക്കി സംഘ്​പരിവാർ. വിവിധ സമരങ്ങളിൽ പ​ങ്കെടുത്ത്​ മരിച്ചവരുടെ വിവരങ്ങൾ പ്രാദേശികമായി ശേഖരിച്ച്​ പട്ടിക തയാറാക്കാനാണ്​ നിർദേശം. സംഘ്​പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിക്കാണ്​​ ചുമതല നൽകിയിരിക്കുന്നത്​. പ്രാദേശിക സംഘ്​പരിവാർ അനുകൂലികൾ തരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ പട്ടിക തയാറാക്കുക.

പ​ഴയ പ്രസിദ്ധീകരണങ്ങള്‍, പഴയ നോട്ടീസുകള്‍, കുറിപ്പുകൾ എന്നിവയെ സ്വാതന്ത്ര്യസമര സേനാനികളെ കണ്ടെത്താൻ ഉപയോഗിക്കാനാണ്​ നിർദേശം. സംഘടനയുടെ പ്രാദേശിക സമിതികളുടെ നേതൃത്വത്തിലായിരിക്കും വിവരശേഖരണം നടത്തുക. അത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പുസ്​തകം എ.ബി.വി.പി.യുടെ ദേശീയ സമ്മേളനത്തില്‍ പ്രസിദ്ധീകരിക്കാനാണ്​ പദ്ധതിയിട്ടിരിക്കുന്നത്​.

സ്വാതന്ത്ര്യസമരത്തിൽ സംഘ്​പരിവാറിന്‍റെ അധിനിവേശ അനുകൂല നിലപാട് ചോദ്യം ചെയ്യപ്പെടുകയും​ വിമർശിക്കപ്പെടുകയും ചെയ്യുന്ന പശചാത്തലത്തിലാണ്​ ചരിത്രത്തിൽ തിരുകികയറ്റാൻ ശ്രമം നടത്തുന്നത്​. വ്യാജ ചരിത്രനിർമിതിയിലുടെ സ്വാതന്ത്ര്യസമരത്തി​ൽ പങ്കുവഹിക്കാനാണ്​ സംഘ്​പരിവാര്‍ നീക്കം.

സ്വാതന്ത്ര്യസമരുവമായി ബന്ധപ്പെട്ട്​ സംഘ്​പരിവാറുകാർ പൊതുസമൂഹത്തിന്​ മുന്നിൽ അവകാശ​പ്പെടുന്ന 'പോരാട്ട ചരിത്രങ്ങൾക്ക്​' ആധികാരികമായ പിന്തുണയില്ലെന്നും, വ്യാജമാണെന്നും പലപ്പോഴും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ ചരി​ത്രമെഴുതാൻ സംഘ്​പരിവാർ പദ്ധതിയിട്ടിരിക്കുന്നത്​. 'വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികൾ' എന്ന വിഷയത്തിൽ കാമ്പസുകൾ കേന്ദ്രീകരിച്ച്​ സംവാദങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്​ എ.ബി.വി.പി.

ഇന്ത്യൻ ചരിത്ര ഗവേഷണ സമിതി (ഐ.സി.എച്ച്​.ആർ) മലബാർ വിപ്ലവത്തിന്​ നേതൃത്വം നൽകിയ രക്​തസാക്ഷികളായ ആലി മുസ്​ലിയാരും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും അടക്കം നിരവധി പോരാളികളുടെ വിവരങ്ങൾ വെട്ടിമാറ്റിയിരുന്നു.

സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്​തവരുടെ പേരുവിവരങ്ങൾ​ ഒഴിവാക്കി

മലപ്പുറം: സ്വാതന്ത്ര്യ സമര രക്​തസാക്ഷികളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച നിഘണ്ടുവി​ൽനിന്ന്​​ ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം പിൻവലിച്ചു. കേരളം, തമിഴ്​നാട്​, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്​തവരുടെ പേരുവിവരങ്ങളാണ്​ ഒഴിവാക്കിയത്​.

2019 മാർച്ച്​ ഏഴിന്​ പ്രധാനമന്ത്രി​ നരേന്ദ്ര മോദിയാണ്​ ഇന്ത്യൻ ചരിത്ര ഗവേഷണ സമിതി (ഐ.സി.എച്ച്​.ആർ) തയാറാക്കിയ പുസ്​തകം പ്രകാശനം ചെയ്​തത്​. 1857 മുതൽ 1947 വരെ നടന്ന സമരങ്ങളിൽ പ​ങ്കെടുത്തവരുടെ ചെറുവിവരണങ്ങളുള്ള ഇതിൽ ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങൾ അഞ്ചാം വാള്യത്തിലായിരുന്നു. ഈ ഭാഗമാണ്​ സാംസ്​കാരിക വകുപ്പ്​ വെബ്​സൈറ്റിൽനിന്ന്​ കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്​. ബ്രിട്ടീഷ​ുകാർക്കെതിരെ നടന്ന ശ്രദ്ധേയ പോരാട്ടമായ മലബാർ വിപ്ലവത്തിന്​ നേതൃത്വം നൽകി രക്​തസാക്ഷികളായ ആലി മുസ്​ലിയാരും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും അടക്കം നിരവധി പോരാളികളുടെ വിവരങ്ങളുണ്ടായിരുന്നു. സംഘ്​പരിവാറി​െൻറ സമ്മർദത്തെ തുടർന്നാണ്​ നടപടിയെന്നാണ്​ സൂചന.

അഞ്ച്​ വാള്യങ്ങളുള്ള നിഘണ്ടുവിൽ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെയും ആലി മുസ്​ലിയാരുടെയും പേരുകളുണ്ടെന്ന വിവരം​ ഇൗയിടെയാണ്​ പുറത്തുവന്നത്​. ഇതിന്​ പിറകെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു വിരുദ്ധ ​ആക്രമണമാണ്​ മലബാറിൽ നടന്നതെന്നും വംശഹത്യക്ക്​ നേതൃത്വം നൽകിയവരാണ്​ മലബാർ സമര നേതാക്കളെന്നും സംഘ്​പരിവാർ അനുകൂല ചരിത്രകാരന്മാരുൾപ്പെടെ പ്രചരിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ സ്വാതന്ത്ര്യ സമര ​രക്​തസാക്ഷികളുടെ പട്ടികയിൽ നിന്നൊഴിവാക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു.

1921ലെ പോരാട്ടത്തി​െൻറ​ നൂറാം വാർഷികത്തിൽ, വാരിയൻകുന്നത്തി​െൻറ പോരാട്ട കഥ പറയുന്ന പൃഥ്വിരാജ്​ നായകനായ സിനിമ പ്രഖ്യാപനത്തിനെതിരെയും സംഘ്​പരിവാർ രംഗ​ത്തുവന്നിരുന്നു. ഇതിനിടെയാണ്​ അദ്ദേഹം കേന്ദ്ര സർക്കാർ തയാറാക്കിയ ചരിത്ര നിഘണ്ടുവിൽ രക്​തസാക്ഷിയായി സ്​ഥാനം പിടിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്​.

283 പേജുള്ള വാള്യത്തിൽ ​22, 248 പേജുകളിലാണ്​ ആലി മുസ്​ലിയാരെയും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും പരാമർശിച്ചിരുന്നത്​. ആലി മുസ്​ലിയാരുടെ സഹചാരിയായിരുന്ന കുഞ്ഞഹമ്മദ്​ ഹാജിയെയും പിതാവിനെയും ബ്രിട്ടീഷ്​ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചതി​െൻറ പേരിൽ മക്കയിലേക്ക്​ നാടുകടത്തിയിരുന്നു. തിരിച്ചുവന്ന അദ്ദേഹം​ ഖിലാഫത്ത്​ പ്രസ്​ഥാനത്തി​െൻറ നേതാവായി പോരാട്ടം തുടർന്നു. പിന്നീട്​ സ്വതന്ത്ര രാജ്യം സ്​ഥാപിക്കുകയും ചെയ്​തു. കാളികാവി​െല കല്ലാമൂലയിൽനിന്ന്​ ബ്രിട്ടീഷുകാർ പിടികൂടിയ വാരിയൻകുന്നത്തിനെ 1922 ജനുവരി 22ന്​ വെടിവെച്ചു കൊന്നതായും ഇതിലുണ്ടായിരുന്നു. മലബാർ വിപ്ലവം നയിച്ച ആലി മുസ്​ലിയാരെ 1922 ഫെബ്രുവരി 17ന്​ തൂക്കിക്കൊന്നതും നിഘണ്ടുവിൽ രേഖപ്പെടുത്തിയിരുന്നു.

Show Full Article
TAGS:freedom fighter rss bjp 
News Summary - Sangh Parivar plan to recruit new 'freedom fighters'
Next Story