കൊല്ലണം, കത്തിക്കണം; സമൂഹ മാധ്യമങ്ങൾ വഴി സംഘ്പരിവാറിെൻറ കലാപാഹ്വാനം
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴി സംഘപരിവാര്‍ കലാപാഹ്വാനം നടത്തുന്നതായി റിപ്പോര്‍ട്ട്. ശബരിമല കര്‍മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. ഗ്രൂപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു. കലാപം അഴിച്ചു വിടുന്നതിനൊപ്പം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ അടക്കം കത്തിക്കുവാനും ഗ്രൂപ്പില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
എസ്. ശ്രീജിത്ത് എന്നയാളാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്. കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന് ആക്രമിക്കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ രേഖകളും പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്ന ആഹ്വാനവും ഗ്രൂപ്പിലുണ്ട്. ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മറ്റു ഗ്രൂപ്പുകളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
അതേസമയം സന്നിധാനത്ത് ഇന്നലെ അറസ്റ്റിലായവര്‍ നേരത്തെയും പ്രശ്നമുണ്ടാക്കിയവരാണെന്ന് പൊലീസ് അറിയിച്ചു. 15 പേര് ചിത്തിരയാട്ട വിശേഷ പൂജാദിവസവും സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയിരുന്നു. ഇന്നലെ അറസ്റ്റിലായ ആര്.എസ്.എസ് നേതാവ് രാജേഷും ചിത്തിര ആട്ട വിശേഷ വേളയില്‍ സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
