Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ് പരിവാർ...

സംഘ് പരിവാർ ഫാഷിസത്തിനെതിരെ പൊതുസമൂഹം മൗനം വെടിയണം -ഹക്കീം നദ്‌വി

text_fields
bookmark_border
ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കാ​യം​കു​ള​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ദ്​​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കാ​യം​കു​ള​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ദ്​​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​യം​കു​ളം: അ​പ​ര​മ​ത വി​ദ്വേ​ഷ​ങ്ങ​ളി​ലൂ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സം​ഘ് പ​രി​വാ​ർ ഫാ​ഷി​സ​ത്തി​നെ​തി​രെ പൊ​തു സ​മൂ​ഹം മൗ​നം വെ​ടി​ഞ്ഞ് രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ദ്​​വി പ​റ​ഞ്ഞു.

സം​ഘ് പ​രി​വാ​ർ ഫാ​ഷി​സ​ത്തി​ന്‍റെ വം​ശീ​യ ക​ർ​സേ​വ​ക്ക് എ​തി​രെ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ വൈ. ​ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ കെ.​കെ. ബാ​ബു​രാ​ജ്, ഓൾ ഇ​ന്ത്യ മു​സ്‌​ലിം പേ​ഴ്സ​നൽ ലോ ​ബോ​ർ​ഡ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മൗ​ല​വി അ​ബ്ദു ശ​ക്കൂ​ർ അ​ൽ ഖാ​സി​മി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എ. ഷ​ഫീ​ഖ്, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യതുൽ ഉ​ല​മ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​സ​ക്കീ​ർ , സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കാ​വേ​രി, ഖൗ​ല സു​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​എ​സ്.​എം സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന്​ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarfascismHakeem Nadvi
News Summary - Sangh Parivar fascism - Hakeem Nadvi
Next Story