Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുവീരനും ഭാര്യക്കും...

സുവീരനും ഭാര്യക്കും നേരെ സംഘ് പരിവാർ ആക്രമണം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
സുവീരനും ഭാര്യക്കും നേരെ സംഘ് പരിവാർ ആക്രമണം: ഒരാൾ അറസ്റ്റിൽ
cancel
camera_alt

ശ്യാം​ജി​ത്ത്

വേ​ളം: സി​നി​മാ-​നാ​ട​ക സം​വി​ധാ​യ​ക​ൻ സു​വീ​ര​നും ഭാ​ര്യ അ​മൃ​ത​ക്കും നേ​രെ ന​ട​ന്ന സം​ഘ് പ​രി​വാ​ർ ആ​ക്ര​മ​ണ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചെ​റു​കു​ന്ന് നെ​ല്ലി​യു​ള്ള​തി​ൽ ശ്യാം​ജി​ത്തി​നെ​യാ​ണ് (34) ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ഫ​ർ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സു​വീ​ര​നെ​യും ഭാ​ര്യ അ​മൃ​ത​യെ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​യ്യേ​റ്റം ചെ​യ്ത പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. അ​മൃ​ത​യു​ടെ പ​രാ​തി പ്ര​കാ​രം ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഡി​വൈ.​എ​സ്.​പി സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​ല​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ പി. ​സ​ബീ​ഷ്, കെ.​പി. അ​നി​ൽ​കു​മാ​ർ, സ​ദാ​ന​ന്ദ​ൻ, എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarsuveeran
News Summary - Sangh Parivar attack on Suveeran and life: One arrested
Next Story