Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഗീത നാടക അക്കാദമി...

സംഗീത നാടക അക്കാദമി അപമാനിച്ചു –ആദിവാസി കലാകാരൻമാർ

text_fields
bookmark_border
Sangeetha Nataka Academy
cancel

പാ​ല​ക്കാ​ട്​: സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ ദ​ലി​ത്​ വി​വേ​ച​ന​മെ​ന്ന്​ ആ​രോ​പ​ണ​മു​യ​രു​ന്ന​തി​നി​ടെ തൊ​ഴി​ലി​നെ​ത്തി​യ ത​ങ്ങ​ളെ അ​പ​മാ​നി​ച്ച്​ പ​റ​ഞ്ഞ​യ​ച്ചു​വെ​ന്ന്​ അ​ട്ട​പ്പാ​ടി ഗോ​ത്ര​വ​ർ​ഗ​ക​ലാ​കാ​ര​ൻ​മാ​ർ. 2018ലെ ​നാ​ട​കോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജോ​ലി​ക്കെ​ത്തി​യ അ​ട്ട​പ്പാ​ടി ആ​ന​വാ​യ്​ സ്വ​ദേ​ശി ച​​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള​ള ആ​ദി​വാ​സി​ക​ളോ​ട് നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ കാ​ട്ടി​ൽ പ​ണി​യെ​ടു​ത്താ​ൽ മ​തി​യെ​ന്ന്​ പ​റ​ഞ്ഞ് മ​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി.

പ​ണി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ ക​ഷ്​​ട​പ്പെ​ടു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​സീ​സ​ണി​ലെ വ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ര​ണ്ടാം​വ​ട്ട​വും അ​ക്കാ​ദ​മി​യി​ൽ എ​ത്തി​യ സം​ഘ​ത്തോ​ട്​ 'ഇ​വി​ട​ത്തെ ജോ​ലി​ക​ൾ ചെ​യ്യാ​ൻ ഇ​വി​ട​ത്തെ ആ​ളു​ക​ൾ മ​തി' എ​ന്ന്​ പ​റ​ഞ്ഞ്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബ​ർ​മ​ൻ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ത​ങ്ങ​ളെ അ​പ​മാ​നി​ച്ചി​റ​ക്കി​വി​ട്ട അ​ക്കാ​ദ​മി അ​ധി​കൃ​ത​രെ കു​റി​ച്ച്​ ആ​ന​വാ​യ്​ സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​നും ഉ​ണ്ണി​കൃ​ഷ്​​ണ​നും ബ​ർ​മ​നും ആ​േ​രാ​ടും പ​രാ​തി പ​റ​ഞ്ഞി​രു​ന്നി​ല്ല. ഡോ. ​ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ന് നേ​രി​ട്ട വി​വേ​ച​ന​ത്തി​െൻറ ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​െ​ട അ​റി​ഞ്ഞ​തോ​ടെ​യാ​ണ്​​ അ​ര​ങ്ങി​ലെ ജീ​വി​ത​ത്തി​ന്​ വി​രാ​മ​മി​ട്ട ദി​വ​സ​ത്തെ​ക്കു​റി​ച്ച്​ 'മാ​ധ്യ​മ'​ത്തോ​ട്​ മ​ന​സ്സു​തു​റ​ന്ന​ത്.

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര നാ​ട​കോ​ത്സ​വ ഭാ​ഗ​മാ​യു​ള്ള പു​റം​ജോ​ലി​ക​ൾ​ക്കാ​യും സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ൽ ആ​ർ​ട്ടി​സ്​​റ്റ്​​ സു​ജാ​ത​െൻറ സ​ഹാ​യി​ക​ളാ​യും നാ​ല് വ​ർ​ഷ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രി​ൽ നി​ന്ന്​ 10ഓ​ളം ആ​ദി​വാ​സി​ക​ൾ വ​ന്ന് ജോ​ലി ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, 2018ലെ ​നാ​ട​കോ​ത്സ​വ ജോ​ലി​ക്കാ​യി എ​ത്തി​യ ആ​ദി​വാ​സി​ക​ളോ​ട് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മോ​ശ​മാ​യി പെ​രു​മാ​റി മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​റ്റ്​​ഫോ​ക്ക്​ ആ​ർ​ട്ടി​സ്​​റ്റി​ക്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന ശ​ങ്ക​ർ വെ​ങ്കി​ടേ​ശ്വ​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ തി​യ​റ്റ​ർ റൂ​ട്ട്​​സ്​ ആ​ൻ​ഡ്​​ വി​ങ്​​സ്​ കൂ​ട്ടാ​യ്​​മ​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ച​ന്ദ്ര​നും ബ​ർ​മ​നു​മ​ട​ക്ക​മു​ള്ള​വ​ർ. മ​ൺ​മ​റ​ഞ്ഞ ആ​ദി​വാ​സി ക​ലാ​രൂ​പ​മാ​യ 'മ​ധു​ര​വീ​ര​ൻ കൂ​ത്ത്​' ഇ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി 2015ൽ ​അ​ര​ങ്ങി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TribalDalitSangeetha Nataka Academy
News Summary - Sangeetha Nataka Academy insulted Tribal artists
Next Story