Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാനഗന്ധർവന്​...

ഗാനഗന്ധർവന്​ പിറന്നാളാശംസയായി സംഗീതാർച്ചന

text_fields
bookmark_border
ഗാനഗന്ധർവന്​ പിറന്നാളാശംസയായി സംഗീതാർച്ചന
cancel
camera_alt

കൊച്ചിയിൽ യേ​ശു​ദാ​സി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ മകൻ വി​ജ​യ്​ യേ​ശു​ദാ​സ്​ കേ​ക്ക്​ മു​റി​ക്കു​ന്നു

കൊ​ച്ചി: ശ​താ​ഭി​ഷേ​ക നി​റ​വി​ലെ​ത്തി​യ ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ. യേ​ശു​ദാ​സി​ന്​ സം​ഗീ​താ​ർ​ച്ച​ന​യു​മാ​യി ശി​ഷ്യ​രും സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും. യേ​ശു​ദാ​സി​ന്‍റെ 84ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ യേ​ശു​ദാ​സ്​ അ​ക്കാ​ദ​മി​യും ഗാ​യ​ക​രു​​ടെ സം​ഘ​ട​ന​യാ​യ ‘സ​മ’​വും ചേ​ർ​ന്ന്​ എ​റ​ണാ​കു​ളം പാ​ടി​വ​ട്ടം അ​സീ​സി​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

യേ​ശു​ദാ​സി​ന്‍റെ മ​ക​നും ഗാ​യ​ക​നും ‘സ​മം’ വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ വി​ജ​യ്​ യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക്​ മു​റി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ന​ട​ന്മാ​രാ​യ ദി​ലീ​പ്, സി​ദ്ദീ​ഖ്, മ​നോ​ജ്​ കെ. ​ജ​യ​ൻ, ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ ആ​ർ.​കെ. ദാ​മോ​ദ​ര​ൻ, ചി​റ്റൂ​ർ ഗോ​പി, യേ​ശു​ദാ​സി​ന്‍റെ സ​തീ​ർ​ഥ്യ​ൻ ഡോ. ​ഗോ​വി​ന്ദ​ൻ​കു​ട്ടി, സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ജെ​റി അ​മ​ൽ​ദേ​വ്, ഔ​സേ​പ്പ​ച്ച​ൻ, വി​ദ്യാ​ധ​ര​ൻ, ബി​ജി​ബാ​ൽ, ബേ​ണി ഇ​ഗ്​​നേ​ഷ്യ​സ്, ശ​ര​ത്, സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്, അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു.

‘സ​മം’ പ്ര​സി​ഡ​ന്‍റ്​ സു​ദീ​പ്​​കു​മാ​ർ അ​ട​ക്കം 35ഓ​ളം ഗാ​യ​ക​ർ യേ​ശു​ദാ​സി​ന്‍റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​​ച്ചു. യേ​ശു​ദാ​സും കു​ടും​ബ​വും അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​നാ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ഞ്ഞൂ​റോ​ളം പേ​ർ​ക്ക്​ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kj yesudasLegendary Singer
News Summary - Sangeetarchana as a birthday wish for kj yesudas
Next Story