പൂക്കള വിവാദം: മുതലെടുപ്പിന് സംഘ്പരിവാർ നീക്കം
text_fieldsകൊല്ലം: ശാസ്താംകോട്ട മുതുപ്പിലാക്കാട് ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഭരണ തർക്കം മുതലെടുത്ത് ’ഓപറേഷൻ സിന്ദൂർ’ ആയുധമാക്കി വിദ്വേഷ പ്രചാരണത്തിന് സംഘ്പരിവാർ ശ്രമം. കോടതി വിധി ലംഘിച്ച് ആർ.എസ്.എസ് ഇട്ട പൂക്കളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ എത്തിച്ച് സിന്ദൂരമർപ്പിച്ചും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയും കളം കത്തിക്കാൻ വഴിയൊരുക്കുകയാണിപ്പോൾ.
കരക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രഭരണം രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.എം അനുകൂല പാനലിനാവുകയും സംഘ്പരിവാർ പരാജയപ്പെടുകയും ചെയ്തതാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാന കാരണം. കോൺഗ്രസുകാരനായ അധ്യാപകൻ പ്രസിഡന്റും സി.പി.എം അനുകൂലിയായ വിമുക്തഭടൻ സെക്രട്ടറിയുമായ 27 അംഗ ഭരണ സമിതിയിൽ ആറുപേർ മാത്രമാണ് സംഘ്പരിവാർ അനുകൂലികൾ. ഏതാനും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദം ഒരുക്കി കളം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്ന് ക്ഷേത്രസഭ പ്രസിഡന്റ് ഗോകുലം സനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

