Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാല് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സംഗമം മൾട്ടി സ്റ്റേറ്റ് സൊസൈറ്റി വാർഷിക പൊതുയോഗം

text_fields
bookmark_border
പതിനാല് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സംഗമം മൾട്ടി സ്റ്റേറ്റ് സൊസൈറ്റി വാർഷിക പൊതുയോഗം
cancel
camera_alt

സംഗമം മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് എൻ. അമാനുല്ല 2025-2026 വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുന്നു


കോഴിക്കോട്: കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തന പരിധിയുള്ള സംഗമം മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 14 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി വാർഷിക പൊതുയോഗം നടത്തി. കോഴിക്കോട് മറീന റെസിഡൻസിയിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് എൻ. അമാനുല്ല തിരുചിറപ്പള്ളി അധ്യക്ഷത വഹിച്ചു.

വാർഷിക റിപ്പോർട്ട്, 2026–2027 വർഷത്തെ ബജറ്റ് അവതരണവും അവലോകനവും നടന്നു. മാനേജിങ് ഡയറക്ടർ വി.കെ. മുഹമ്മദ് അശ് ഫാഖ് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സൊസൈറ്റിയുടെ ലാഭവിഹിത വിതരണവുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റ് ടി.കെ. ഹുസൈൻ സംസാരിച്ചു. ഓഹരി ലാഭവിഹിതം നാലു ഉപഭോകതാക്കൾക്ക് വിതരണം ചെയ്യുന്നതിനുള്ള തീരുമാനവും പൊതുയോഗത്തിൽ കൈക്കൊണ്ടു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 150 കോടി രൂപയിലധികം നിക്ഷേപവും 80 കോടി രൂപയിലധികം വായ്പയും ക്രയവിക്രയം നടത്തിയതായി യോഗത്തിൽ അറിയിച്ചു.

അടുത്ത സാമ്പത്തിക വർഷത്തിൽ 160 കോടി രൂപക്ക് മുകളിൽ നിക്ഷേപവും 140 കോടി രൂപക്ക് മുകളിൽ വായ്പയും കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗത്തിൽ വ്യക്തമാക്കി. പുതിയ ശാഖകൾ ആരംഭിക്കുന്നതിനുള്ള നിർദേശം പൊതുയോഗം അംഗീകരിച്ചു. ആലുവ ശാഖക്കുവേണ്ടി ടി.ബി. ഹാഷിം, നസീം (കുറ്റ്യാടി), എം.ടി. ജാഫർ (മുക്കം ശാഖാ കൺവീനർ), എ.എം, അബ്ദുൽ ഖാദർ (ഈരാറ്റുപേട്ട ശാഖാ കൺവീനർ ) എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് റിവ്യൂവും സ്ഥാപനത്തിന്‍റെ മറ്റ് പരിഷ്കാരങ്ങളെ സംബന്ധിച്ച അവതരണവും ഡയറക്ടർ ഇ.വി. അബ്ദുൽ കരീം നടത്തി.

സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭാവി വളർച്ച ഉറപ്പാക്കുന്നതിനുമുള്ള വിവിധ നിർദേശങ്ങളും ചർച്ച ചെയ്തു. ഡയറക്ടർ മാനേജിങ് ഡയറക്ടർ വി.കെ. അശ്ഫാഖ് മറുപടി നൽകി. ബൈലോ ഭേതഗതിക്ക് യോഗം അംഗീകാരം നൽകി. വൈസ് പ്രസിഡന്‍റ് ടി.കെ. ഹുസ്സൈൻ, ഡയറക്ടർ സഫിയ അലി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sangamam Multi-State Society Annual General Meeting
Next Story