സംഗമം മൾട്ടി സ്റ്റേറ്റ് സൊസൈറ്റി വാർഷിക പൊതുയോഗം
text_fieldsസംഗമം മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് എൻ. അമാനുല്ല 2024-25 വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുന്നു
കോഴിക്കോട്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ പ്രവർത്തന പരിധിയുള്ള സംഗമം മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം കോഴിക്കോട് ഹിറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കഴിഞ്ഞ 13 വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തിയുള്ള സംഗമത്തിന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്‍റ് എൻ. അമാനുല്ല അധ്യക്ഷത വഹിച്ചു.
സംഗമം മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ 2024-25 വർഷത്തെ റിപ്പോർട്ട്, വരവ്ചെലവ് കണക്കുകൾ, ഓഡിറ്റ് റിപോർട്ട് , 2025-26 വർഷത്തെ ബജറ്റ്, എന്നിവയുടെ അവതരണവും അവലോകനവും യോഗത്തിൽ നടന്നു. വൈസ് പ്രസിഡന്‍റ് ടി.കെ. ഹുസൈൻ, ഡയറക്ടർമാരായ പി.എ. അബ്ദുൽ ഹക്കീം, എ.എം. അബ്ദുൽ ഖാദർ, നസീർ ഹുസൈൻ, ഒ.കെ. ഫാരിസ്, ടി.ബി, ഹാഷിം , അബ്ദുസ്സമദ്ടി, ജാഫർ മാസ്റ്റർ, നസീം അടുക്കത്ത്, അബ്ദുൽ ഹക്കീം ആലുവ, റഈഫ് മേത്തർ, അജീബ് തുടങ്ങിയവർ സംസാരിച്ചു.
2024-25 വർഷത്തെ അറ്റാദായത്തിൽ നിന്നും അംഗങ്ങൾക്ക് ഡിവിഡൻറ് നൽകാനും തീരുമാനിച്ചു. 2024-25 വർഷത്തിൽ 149 കോടി രൂപ നിക്ഷേപമായും 111 കോടി രൂപ വായ്പയായും 9.52 കോടി രൂപ ഓഹരിയായുമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പുതിയ വർഷത്തിൽ ഒരുകോടി രൂപ ഓഹരിയിനത്തിലും 160 കോടി രൂപ നിക്ഷേപ ഇനത്തിലും 140 കോടി വായ്പ ഇനത്തിലും പ്രതീക്ഷിക്കുന്നുണ്ട്. മാനേജിംഗ് ഡയറക്ടർ വി.കെ അശ്ഫാഖ് സംശയങ്ങൾക്ക് മറുപടി നൽകി.
നിർമാണം പൂർത്തിയാകുന്ന ഹെഡ് ക്വാർട്ടർ കെട്ടിടത്തിന്‍റെ ഉദ്ഘാടനം അടുത്ത ജനുവരിയിൽ നടത്തും. ബൈലോ ഭേദഗതിക്ക് യോഗം അംഗീകാരം നൽകി. വൈസ് പ്രസിഡന്‍റ് ടി.കെ ഹുസ്സൈൻ സമാപന പ്രഭാഷണം നടത്തി. ഡയറക്ടർ ഡോ. മുഹമ്മദ് പാലത്ത് സ്വാഗതം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

