പങ്കാളിത്ത സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മികച്ച മുന്നേറ്റം -ടി. ആരിഫലി
text_fieldsകോഴിക്കോട് നടന്ന ‘സംഗമം’ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി വാർഷിക പൊതുയോഗം ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ഇന്ത്യയിൽ പരസ്പര പങ്കാളിത്തത്തിൽ അധിഷ്ഠിതമായ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മികച്ച മുന്നേറ്റം നടത്താനായെന്ന് സഹൂലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി പ്രസിഡന്റ് ടി. ആരിഫലി. കോഴിക്കോട് നടന്ന ‘സംഗമം’ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 12ാം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള ദാരിദ്യ്ര നിർമാർജന പദ്ധതികൾക്ക് പിന്തുണയേകാൻ ദക്ഷിണ കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ‘സംഗമ’ത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗമം പ്രസിഡന്റ് എൻ. അമാനുല്ല അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ഡയറക്ടർമാരായ നസീർ ഹുസൈൻ, പി.എം. സാലിഹ്, എ.എം. അബ്ദുൽ ഖാദർ, ഒ.കെ. ഫാരിസ്, ടി.ബി. ഹാഷിം, സി. അബ്ദുസ്സമദ്, അസ്ലം ചെറുവാടി, എം.വി. അബ്ദുറഹ്മാൻ, എ.എം. സലാം എന്നിവർ സംസാരിച്ചു. 2023 -2024 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മാനേജിങ് ഡയറക്ടർ വി.കെ. മുഹമ്മദ് അഷ്ഫാഖ് അവതരിപ്പിച്ചു. 166 കോടി നിക്ഷേപമായും 86 കോടി വായ്പയായും 1.5 കോടി ഓഹരി ഇനത്തിലും ലഭിച്ചതായി യോഗം വിലയിരുത്തി.
അംഗങ്ങൾക്കായി വാഹനങ്ങൾക്കും സോളാർ പദ്ധതിക്കുമുള്ള വായ്പ പദ്ധതികൾ പ്രഖ്യാപിച്ചു. ബൈലോ ഭേദഗതിക്ക് യോഗം അംഗീകാരം നൽകി. ഡയറക്ടർ അഹമ്മദലി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.കെ. ഹുസൈൻ സമാപനം നിർവഹിച്ചു.

