Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ പിതാവ് അശ്ലീല പരാമർശം നടത്തിയെന്ന് സമൂഹമാധ്യമങ്ങൾ

text_fields
bookmark_border
വിമര്‍ശനം ഉയര്‍ന്നതോടെ സന്ദീപ് വാര്യരുടെ പിതാവ് പോസ്റ്റ് പിന്‍വലിച്ചു
bindu ammini
cancel


കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പിതാവ്. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം.

ബിന്ദു അമ്മിണി സമരക്കാർക്കൊപ്പം ട്രാക്ടറിൽ ദേശീയ പതാകയും പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം അശ്ലീല കമന്‍റും ഉള്ള സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഇതുകൂടാതെ കമന്‍റിലും ബിന്ദുവിനെതിരെ ഇയാൾ അശ്ലീല പരാമർശം നടത്തുന്നുണ്ട്. വിമര്‍ശനം ഉയര്‍ന്നതോടെ ഗോവിന്ദ വാര്യർ പോസ്റ്റ് പിന്‍വലിച്ചു. ഈ പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ടുണ്ട്.



ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ മകള്‍ക്കെതിരെ അശ്ലീല കമന്‍റുണ്ടായപ്പോള്‍ ശക്തമായി പ്രതിഷേധിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. തന്‍റെ പിതാവ് ഇത്തരത്തിൽ അശ്ലീല കമന്‍റിടുമ്പോൾ അതിനോട് ഇദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനുളള ആകാംക്ഷയിലാണ് ജനം. കെ. സുരേന്ദ്രന്‍റെ മകൾക്കെതിരെ അധിക്ഷേപകരമായ കമന്‍റ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. സന്ദീപ് വാര്യരുടെ പിതാവിനെതിരെയും സമാനമായ രീതിയിൽ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story